എറണാകുളം:പോലീസ് ഉദ്യോഗസ്ഥനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം വാഴക്കുളം ജില്ലയിലെ പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ.രാജേഷ് കെ. മേനോനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലെ മുറിയിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.
മറ്റക്കുഴി സ്വദേശിയായ രാജേഷ്, ഓഗസ്റ്റ് 8നാണ് വാഴക്കുളം സ്‌റ്റേഷനില്‍ എസ്.എച്ച്.ഒ. ആയി ചുമതലയേറ്റത്. വ്യാഴാഴ്ച ഇദ്ദേഹത്തിന് കോടതി ഡ്യൂട്ടിയായിരുന്നു. എന്നാല്‍ രാവിലെ പത്തുമണിയായിട്ടും എസ്.എച്ച്.ഒ. സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ഇതോടെ പോലീസുകാര്‍ ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷിച്ചെത്തിയപ്പോളാണ് രാജേഷ് കെ. മേനോനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)