തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ്, നെയ്യാറ്റിന്‍കര സ്റ്റേഷനുകളിലെ പോലീസുകാര്‍ക്കെതിരെയാണ് നടപടി. മലയിന്‍കീഴ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഹരീഷ്, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജിത് എന്നിവരെ തിരുവനന്തപുരം റേഞ്ച് ഡിഐജിയാണ് സസ്പെന്‍ഡ് ചെയ്തത്.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തതിനാണ് ഹരീഷിനെ സസ്പെന്‍ഡ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ കൂടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയതിനാണ് അജിത്തിനെ സസ്പെന്‍ഡ് ചെയ്തത്.