കോട്ടയം : കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് ഉദ്യോഗസ്ഥനെ കാണാതായത്. ട്രെയിനിൽ എവിടെയോ പോയതെന്നാണ്സംശയം. ക്വാട്ടേഴ്സിൽ നിന്ന് ഫോൺ ഉള്‍പ്പെടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിത ജോലി ഭാരവും തൊഴിൽ സമ്മർദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീർ എന്ന് സഹപ്രവർത്തകർ പറയുന്നു.
കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥനെ കാണാതായി
RECENT NEWS
Advertisment