ആലപ്പുഴ : ആലപ്പുഴ കടപ്പുറത്ത് പോലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കരക്കടിഞ്ഞു.
എ.ആർ ക്യാമ്പിലെ എ.എസ്.ഐ ഫെബി ഗോൺസാലസിന്‍റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയാണ് ഫെബി ഗോണ്‍സാലസ്. ശനിയാഴ്ച വൈകിട്ട് വരെ ഇദ്ദേഹം ആലപ്പുഴ ക്യാമ്പിലുണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രാവിലെ 8.30 ഓടെയാണ് മൃതദേഹം ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞത്. പിന്നീട് പോലീസെത്തി പരിശോധിച്ചപ്പോഴാണ് ഫെബി ഗോണ്‍സാലസിന്‍റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ഗോണ്‍സാലസിന്‍റെത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ആലപ്പുഴ കടപ്പുറത്ത് പോലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം
RECENT NEWS
Advertisment