Thursday, May 15, 2025 7:31 am

തലസ്ഥാന നഗരിയില്‍ ഏമാന്മാര്‍ തമ്മില്‍ നടു റോഡില്‍ വാക്‌പോര് ; കണ്ടു രസിച്ച് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി  വട്ടിയൂര്‍ക്കാവ് ജങ്ഷനില്‍ ഡ്യൂട്ടി നിര്‍വഹിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടുറോഡില്‍ വാക്കേറ്റം. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. ജങ്ഷനില്‍ വാഹനപരിശോധന നടത്തുകയായിരുന്ന എസ്.എ.പി. ക്യാമ്പിലെ എസ്‌ഐ. അനില്‍ കുമാറും വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ. അഭിഷേകും തമ്മിലാണ് വാക്കേറ്റമുണ്ടായത്.

സംഭവത്തില്‍ എസ്‌ഐ. അനില്‍ കുമാറിനെതിരെ പ്രൊബേഷന്‍ എസ്‌ഐ. അഭിഷേക് ഉന്നത അധികാരിക്ക് പരാതി നല്‍കി. വട്ടിയൂര്‍ക്കാവ് ജംഗ്ഷനില്‍ വെഹിക്കിള്‍ ചെക്കിങ് പോയിന്റില്‍ താന്‍ എത്തിയ സമയം കോവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരുന്ന അനില്‍ കുമാര്‍ ഫോണില്‍ കളിച്ചുകൊണ്ട് ഇരിക്കുന്നതാണ് കണ്ടതെന്നും വാഹന പരിശോധന നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അസഭ്യം പറഞ്ഞെന്നുമാണ് പരാതിയില്‍.

‘താന്‍ പോടോ, താന്‍ ആരാ എന്നോട് പറയാന്‍. താന്‍ ഇവിടുത്തെ ട്രെയിനിങ് എസ് ഐ അല്ലേ എന്നും പോടാ … നിന്നെയൊക്കെ പേടിക്കേണ്ട ഗതികേട് എനിക്കില്ല’ എന്നും പറയുകയുണ്ടായെന്ന് പരാതിയില്‍ പറയുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം അവിടെയുണ്ടായിരുന്ന പൊതുജനങ്ങള്‍ കേള്‍ക്കാന്‍ ഇടയായി. ഇത് തനിക്ക് മാനസികമായി വിഷമം ഉണ്ടാക്കിയിട്ടുള്ളതാണ്. അനില്‍ കുമാറില്‍ നിന്നും മുമ്പും  ഇത്തരത്തിലുള്ള പെരുമാറ്റം മറ്റ് സഹപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. പോലീസ് സേനയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയില്‍ യാതൊരു അച്ചടക്കവും ഇല്ലാതെ പെരുമാറുന്ന അനില്‍ കുമാറിനെതിരെ മേല്‍നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

അതേ സമയം പ്രൊബേഷന്‍ എസ്‌ഐയെ സല്യൂട്ട് ചെയ്യാതിരുന്നതിനെത്തുടര്‍ന്നാണ് വാക്കേറ്റമുണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പോലീസ് വാഹനത്തില്‍ വരികയായിരുന്ന അഭിഷേകിനെ അനില്‍ കുമാര്‍ സല്യൂട്ട് ചെയ്തില്ല. വാഹനം നിര്‍ത്തി പുറത്തിറങ്ങിയ അഭിഷേക് സല്യൂട്ട് ചെയ്യാത്തതിന്റെ കാരണം ചോദിച്ച്‌ ദേഷ്യപ്പെട്ടു. ഇതോടെ ഇരുവരും തര്‍ക്കം തുടങ്ങി

തുടര്‍ന്ന് വാഹനത്തില്‍ കയറി മുന്നോട്ടുപോയ അഭിഷേക് തിരിച്ചെത്തി. വാഹനപരിശോധന നടത്തുകയായിരുന്നതിനാല്‍ അപ്പോഴും എസ്‌ഐ. അനില്‍ കുമാര്‍ സല്യൂട്ട് ചെയ്തില്ല. അനില്‍ കുമാറിനോടൊപ്പം വാഹനപരിശോധന നടത്തുകയായിരുന്ന രണ്ട് ഹോം ഗാര്‍ഡുകളും സല്യൂട്ട് നല്‍കുകയും ചെയ്തു. ഇതോടെ വീണ്ടും അഭിഷേക് അനില്‍ കുമാറുമായി വഴക്കും വാക്കേറ്റവുമായി. പോലീസുകാരായതിനാല്‍ കടകളില്‍ ഉള്ളവരോ അതുവഴി കടന്നുപോയവരോ പ്രശ്‌നത്തില്‍ ഇടപെട്ടില്ല. ഒടുവില്‍ പ്രൊബേഷന്‍ എസ്‌ഐ. അഭിഷേക് തിരികെപ്പോയതോടെയാണ് പ്രശ്‌നം അവസാനിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് ഒളിവില്‍ തുടരുന്നു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍...

കസ്റ്റഡിയിലെടുത്തയാളെ കെ യു ജനീഷ് കുമാര്‍ എംഎല്‍എ മോചിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഇന്ന് ആരംഭിക്കും

0
പത്തനംതിട്ട : പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാന ഷോക്കേറ്റ്...

ഇരുചക്രവാഹന വർക്ക്ഷേപ്പിലേക്ക് കാർ പാഞ്ഞുകയറി അപകടം

0
വെഞ്ഞാറമൂട് : നിയന്ത്രണംവിട്ട കാർ വർക്ക്ഷോപ്പിലേക്ക് പാഞ്ഞുകയറിയെങ്കിലും ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു....