ഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ കഴിഞ്ഞ മാസം പരസ്യമായി സ്വയംഭോഗം ചെയ്ത പ്രതിയുടെ ചിത്രം ഡല്‍ഹി പോലീസ് പുറത്ത് വിട്ടു. പ്രതിയെക്കുറിച്ചുള്ള വിവരം പങ്കുവയ്ക്കുന്ന വ്യക്തിയുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) മേധാവി സ്വാതി മലിവാള്‍ ഡല്‍ഹി പോലീസിന് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
മെട്രോയില്‍ യാത്ര ചെയ്യുന്ന യുവാവ്, മൊബൈല്‍ ഫോണില്‍ വിഡിയോ കണ്ടുകൊണ്ട് സ്വയംഭോഗം ചെയ്യുന്ന വിഡിയോ കഴിഞ്ഞ മാസമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സഹയാത്രികരില്‍ പലരും ഇയാളുടെ അടുത്തുനിന്ന് എഴുന്നേറ്റു പോകുന്നത് വിഡിയോയില്‍ കാണാം. ഐപിസി 294-ാം വകുപ്പ് പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.