തിരുവനന്തപുരം : വയനാട്ടിലെ മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട പോലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് റവന്യു വകുപ്പിന്റെയോ മറ്റു സർക്കാർ വകുപ്പുകളുടെയോ അനുമതിയില്ലാതെ നൂറ്റാണ്ടുകൾ പഴക്കമുള്ളതും എട്ടുകോടി രൂപ വിലവരുന്നതുമായ 104 ഈട്ടി മരങ്ങളാണ് മുറിച്ചു കടത്തിയതെന്ന് പോലീസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വയനാടിനെ പ്രകൃതി ദുരന്തത്തിലേക്ക് തള്ളിവിടുന്ന തരത്തിലുള്ള പ്രവൃത്തിയാണ് പ്രതികളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്. 2020 നവംബർ, ഡിസംബർ, 2021 ജനുവരി മാസങ്ങളിലായിരുന്നു മുട്ടിൽ മരം കൊള്ള നടന്നത്. വാഴവറ്റ സ്വദേശികളും സഹോദരന്മാരുമായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, എന്നിവരുൾപ്പെടെ 68 പ്രതികളാണ് ആദ്യം കേസിലുണ്ടായിരുന്നത്. റോജിയടക്കമുള്ള പ്രതികൾ മുട്ടിൽ വില്ലേജിലെ വാഴവറ്റ, കുപ്പാടി, മേലേ കവല തുടങ്ങിയ മേഖലകളിലെ ഭൂവുടമകളെ സമീപിച്ച് ഈട്ടിത്തടി വെട്ടാൻ സർക്കാർ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്.
ഭൂവുടമകളെ പറ്റിച്ചതാണെന്ന് കണ്ടെത്തിയതോടെ പ്രതിപ്പട്ടികയിൽ നിന്ന് ഇവരെ ഒഴിവാക്കി. നിലവിൽ 12 പ്രതികളാണുള്ളത് പ്രതിപ്പട്ടികയിൽ ഉള്ളത്. റോജി, ജോസുകുട്ടി, ആന്റോ എന്നിവർ സർക്കാർ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതടക്കമുള്ള കേസുകളിൽ പ്രതിയാണ്. ഇവർ മീനങ്ങാടി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളവരാണ്. മുട്ടിൽ മരംമുറിക്കേസിൽ 409 സാക്ഷികളെ ചോദ്യം ചെയ്തു. വില്ലേജ് ഓഫീസറും സ്പെഷ്യൽ വില്ലേജ് ഓഫീസറും മരംമുറിക്കുന്ന സമയത്ത് സ്ഥലത്തെത്തുകയും തടി അളക്കുകയും ചെയ്തിരുന്നു. ഇതു കാരണം നടപടികൾ നിയമപരമാണെന്നാണ് ഭൂവുടമകൾ വിശ്വസിച്ചത്. എന്നാൽ വില്ലേജ് ഓഫീസറുടെ അനുമതിയോടെയാണ് മരം മുറിച്ചതെന്ന പ്രതികളുടെ വാദത്തിൽ കഴമ്പില്ല. അതേസമയം വില്ലേജ് ഓഫീസറും കേസിൽ പ്രതിയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033