Wednesday, July 2, 2025 11:49 am

കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തർക്കത്തിനൊടുവിൽ പോലീസ് പിടിച്ചെടുത്തത് 25, 88000 രൂപ

For full experience, Download our mobile application:
Get it on Google Play

മഞ്ചേശ്വരം: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തർക്കത്തിനൊടുവിൽ പോലീസ് പിടിച്ചെടുത്തത് 25, 88000 രൂപ. ശനിയാഴ്ച്ച അർദ്ധ രാത്രിയോടെ മഞ്ചേശ്വരം ടൗണിലാണ് സംഭവമുണ്ടായത്. മംഗളൂരുവിൽ നിന്ന് ഹൊസങ്കടിയിലേക്ക് പഴങ്ങൾ കൊണ്ടുവരികയായിരുന്ന കാറും യാത്രക്കാർ സഞ്ചരിച്ചിരുന്ന മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിച്ചിരുന്നു. ഇതേത്തുടർന്ന് ഇരു വാഹനങ്ങളും റോഡിന് വശത്തേക്ക് വണ്ടി മാറ്റി നിർത്തി തർക്കം തുടർന്നു. ഈ സമയത്ത് ഹൈവേ പട്രോളിങ്ങിനെത്തിയ എസ്.ഐ കെ.വി സുമേഷ് രാജിൻ്റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തിൽ ഇടപെട്ടു. ഇതേത്തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ പഴം കയറ്റിയ കാറിൽ നിന്നും പണം കണ്ടെത്തി. എന്നാൽ ഇത്രയും പണം കാറിൽ സൂക്ഷിച്ചിരുന്നെങ്കിലും മതിയായ രേഖകൾ കയ്യിലുണ്ടായിരുന്നില്ല. ഇതോടെ 25, 88000 രൂപ പോലീസ് പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത തുക കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐ ലവ് യു പറയുന്നത് വൈകാരിക പ്രകടനം, പോക്സോ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി

0
മുംബൈ: "ഐ ലവ് യു" പറയുന്നത് പോക്സോ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി....

വിസ്മയ കേസ് : പ്രതി കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി, ശിക്ഷാവിധി മരവിപ്പിച്ചു

0
ന്യൂഡൽഹി: വിസ്മയയുടെ ആത്മഹത്യാ കേസിൽ പ്രതി കിരൺ കുമാറിന്റെ ശിക്ഷാവിധി സുപ്രിംകോടതി...

കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി വിവാഹ മോചിതയായി

0
കോഴിക്കോട് : കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ...

ഡോക്ടേഴ്സ് ദിനത്തില്‍ മുതിർന്ന വനിതാ ഡോക്ടർ ശബരിക്ക് ഫലകവും പൊന്നാടയും നല്‍കി ആദരിച്ചു

0
പത്തനംതിട്ട: ഇൻസ്ടിട്യൂഷൻ ഓഫ് ഹോമിയോപത്‍സ് കേരള പത്തനംതിട്ട യൂണിറ്റിന്റെയും സിന്ദൂരം പത്തനംതിട്ട...