കൊച്ചി : നിയമഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ആരംഭിച്ച് മൂന്നു മണിക്കൂര്‍ പിന്നിടുമ്പോള്‍ എറണാകുളം ജില്ലയില്‍ 22.91% ശതമാനവും ആലപ്പുഴ ജില്ലയില്‍21.81% ശതമാനവും പോളിംഗ് രേഖപ്പെടുത്തി. എറണാകുളം ജില്ലയില്‍ പുരുഷ വോട്ടര്‍മാര്‍ : 26.54% സ്ത്രീ വോട്ടര്‍മാര്‍ : 20.20%,ട്രാന്‍സ് ജെന്‍ഡര്‍ : 7.40എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. ജില്ലയില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ള കൊച്ചി നിയോജകമണ്ഡലത്തിലെ രാമന്‍തുരുത്ത് പോളിംഗ് സ്റ്റേഷനില്‍ 5 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 23 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
വോട്ടെടുപ്പ് ആരംഭിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ പെരുമ്പാവൂര്‍ – 22.03, അങ്കമാലി- 22.40, ആലുവ – 23.16, കളമശേരി – 23.34, പറവൂര്‍ – 23.35, വൈപ്പിന്‍ – 22.64, കൊച്ചി- 20.24, തൃപ്പൂണിത്തുറ -23.77, എറണാകുളം- 20.96, തൃക്കാക്കര – 22.71, കുന്നത്തുനാട് – 22.66, പിറവം – 22.83, മുവാറ്റുപുഴ – 21.46, കോതമംഗലം – 23.15 എന്നിങ്ങനെയാണ് എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പോളിംഗ്.
ആലപ്പുഴ ജില്ലയില്‍ മൂന്നു മണിക്കൂര്‍ പിന്നിടുമ്പോള്‍ 21.81% ശതമാനമാണ് പോളിംഗ്. അരൂര്‍- 21.19%, ചേര്‍ത്തല- 22.66, ആലപ്പുഴ- 22.50, അമ്പലപ്പുഴ- 21.91, കുട്ടനാട്- 20.25, ഹരിപ്പാട്- 21.70, കായംകുളം- 21.65, മാവേലിക്കര- 21.51, ചെങ്ങന്നൂര്‍- 21.81 എന്നിങ്ങനെയാണ്.