കൊച്ചി: കേരള കോണ്‍ഗ്രസ് എമ്മില്‍ രാജി. പിറവത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തിനു പിന്നാലെയാണ് രാജി. പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി രാജിവെച്ചത്. ജില്‍സ് യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളെ ഇന്നലെ പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 13 സീറ്റുകളില്‍ ജോസ് വിഭാഗം ഇത്തവണ മത്സരിക്കുന്നത്. പിറവത്ത് ഡോ.സിന്ധുമോള്‍ ജേക്കബ് ആണ് മത്സരിക്കുന്നത്.