ആലപ്പുഴ: വള്ളികുന്നം അഭിമന്യു കൊലക്കേസിൽ ആർഎസ്എസ് പ്രവർത്തകൻ സജയ് ജിത്ത്, കൂട്ട് പ്രതി ജിഷ്ണു തമ്പി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതികളുടെ മൊഴി. കേസിലെ മറ്റ് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ് പറഞ്ഞു. അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ സജയ് ജിത്ത് ഇന്നലെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്ന് മൊഴി ; അഭിമന്യു കൊലക്കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
RECENT NEWS
Advertisment