Tuesday, July 8, 2025 7:04 am

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക്‌ അന്ത്യമുണ്ടാകണമെന്ന് പാളയം ഇമാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക്‌ അന്ത്യമുണ്ടാകണമെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി. അക്രമം ആരുചെയ്താലും തെറ്റാണ്. ആയുധങ്ങൾ കൊണ്ടല്ല, ആശയങ്ങൾ കൊണ്ടാണ് പരസ്പരം സംവദിക്കേണ്ടത്. ഇപ്പോൾ നടന്ന കൊലപാതകങ്ങളുടെ പ്രത്യാഘാതം മറ്റ് നാടുകളിലേക്ക് പടരാതിരിക്കാൻ പോലീസ് അടക്കമുള്ള സംവിധാനങ്ങൾ ശ്രദ്ധിക്കണമെന്നും വിപി സുഹൈബ് മൗലവി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് നടന്നത്.

വിഷുദിനത്തിലാണ് ജില്ലയിൽ എസ്ഡിപിഐ പ്രവർത്തനെ കൊലപ്പെടുത്തിയത്. ഉച്ചയോടെയായിരുന്നു സുബൈർ എന്ന യുവാവിന്റെ കൊലപാതകം. പാലക്കാട് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്ത്തി. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈർ.

നാടിനേറ്റ ഈ മുറിവ് ഉണങ്ങും മുൻപാണ് മറ്റൊരു കൊലപാതകം കൂടി നടന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന് വെട്ടേറ്റ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വെച്ചായിരുന്നു സംഭവം. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു ബൈക്കുകളിലെത്തിയ സംഘം ശ്രീനിവാസനുണ്ടായിരുന്ന എസ്‌കെ ഓട്ടോ റിപ്പയർ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പാലക്കാട് നോർത്ത് കസബ സ്റ്റേഷൻ പരിധിയാലണ് സംഭവം. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

0
പാലക്കാട് : പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി...

കോന്നി പയ്യനാമൺ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി ഇന്ന് തെരച്ചിൽ തുടരും

0
കോന്നി : കോന്നി പയ്യനാമൺ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി ഇന്ന്...

ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും ഇന്ത്യയിൽ ലഭിക്കുന്നുണ്ടെന്ന കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്‍റെ പ്രസ്താവനയെച്ചൊല്ലി...

0
ന്യൂഡൽഹി : ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷ സമുദായത്തേക്കാൾ കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും ഇന്ത്യയിൽ...

ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു

0
ടെക്സസ് : ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നതായി...