കാഠ്‌മണ്ഡു : നേപ്പാളിൽ രാജവാഴ്ച നീക്കിയിട്ട് വർഷം 17 ആയി. 2015-ൽ സ്വീകരിച്ച ഭരണഘടനപ്രകാരം മതനിരപേക്ഷ റിപ്പബ്ലിക്കാണ് ആ രാജ്യം. പക്ഷേ, രാജഭരണം തിരിച്ചുവേണമെന്നും നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യമുയരുന്നു ഇപ്പോൾ. മാർച്ച് 28-ന് ഈ ആവശ്യവുമായി ഒരുകൂട്ടമാളുകൾ തെരുവുപ്രക്ഷോഭം നടത്തി. ജനാധിപത്യപ്പാർട്ടികൾ നിറഞ്ഞ നേപ്പാൾസർക്കാർ പോലീസിനെയിറക്കി പ്രക്ഷോഭത്തെ നേരിട്ടു. വെടിവെപ്പും കണ്ണീർവാതകപ്രയോഗവുമുണ്ടായി. പ്രക്ഷോഭകരിൽ രണ്ടുപേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. നൂറിലേറെപ്പേരെ അറസ്റ്റുചെയ്തു.
രാജഭരണത്തിന് അനുകൂലമായി റാലി നടക്കുമ്പോൾ ആറുകിലോമീറ്റർ അകലെ ഇടതുമുന്നണിയുടെ എതിർറാലിയും നടന്നു. രണ്ട് മുൻ പ്രധാനമന്ത്രിമാർ, മാവോയിസ്റ്റ് സെന്റർ നേതാവ് പുഷ്പകമൽ ദഹലും (പ്രചണ്ഡ) യൂണിഫൈഡ് സോഷ്യലിസ്റ്റ് നേതാവ് മാധവ് കുമാർ നേപ്പാളും അവിടെ പ്രസംഗിച്ചു. വീണ്ടും കിരീടമണിയാമെന്ന സ്വപ്നം വേണ്ടെന്ന് അവർ രാജാവ് ഗ്യാനേന്ദ്ര ഷായ്ക്ക് മുന്നറിയിപ്പുനൽകി. രാജാവിനെ അറസ്റ്റുചെയ്യാൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയോട് ആവശ്യപ്പെടുകയും ചെയ്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.