തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചിഹ്നമുള്ള മാസ്‌ക് ധരിച്ച പ്രിസൈഡിങ് ഓഫീസറെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്പെന്‍ഡ് ചെയ്തു. കൊല്ലം ജില്ലയിലെ കൊറ്റങ്കര ഗ്രാമപ്പഞ്ചായത്തിലെ നാലാംവാര്‍ഡിലെ കുളശ്ശേരി ഒന്നാം പോളിങ് സ്റ്റേഷനില്‍ പോളിങ് ഉദ്യോഗസ്ഥയായിരുന്ന കെ. സരസ്വതിയെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
പോളിംഗ് ബൂത്തിലെ ചുമതലയുണ്ടായിട്ടും, രാഷ്ട്രീയപാര്‍ട്ടിയുടെ ചിഹ്നം ധരിച്ച് വന്നതില്‍ വീഴ്ച പറ്റിയെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ കണ്ടെത്തല്‍. കൊല്ലം കൊറ്റക്കര ഗ്രാമപഞ്ചായത്തിലുള്ള കുളശ്ശേരി ബൂത്തില്‍ പോളിംഗ് ഓഫീസറായിരുന്നു സരസ്വതി.
പാര്‍ട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ചെത്തിയത് വിവാദമായതോടെയാണ് നടപടിയെടുത്തത്.എട്ടിനുനടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ഇവര്‍ ബൂത്തിനുള്ളില്‍ അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നമുള്ള മാസ്‌ക് ധരിച്ചതിനാണ് നടപടി.