തിരുവനന്തപുരം: കഴക്കൂട്ടത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ എസ് എസ് ലാലിന്റെ അഭ്യര്‍ത്ഥന നോട്ടീസ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍. ശ്രീകാര്യത്തെ വഴിയരികിലാണ് നോട്ടീസ് കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് ആദ്യം നോട്ടീസ് കണ്ടത്. റോഡ് ശുചിയാക്കുന്നതിനിടെയാണ് പോസ്റ്റര്‍ ഇവര്‍ക്ക് ലഭിച്ചത്.
നേരത്തെ വട്ടിയൂര്‍ക്കാവില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കുകയുമുണ്ടായി. കുറവന്‍കോണം മണ്ഡലം ട്രഷറര്‍ ബാലുവിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. സംഭവം അന്വേഷിക്കാന്‍ കെ പി സി സി അന്വേഷണസമിതിയെ നിയോഗിച്ച ശേഷം പേരൂര്‍ക്കടയിലെ വാഴത്തോപ്പില്‍ നിന്നും വീണയുടെ പോസ്റ്ററുകള്‍ കണ്ടെത്തിയിരുന്നു.