ചോറ്റാനിക്കര : പുത്തൻകുരിശിൽ ഹാർഡ് വെയർ സ്ഥാപനത്തിൽ പെയിന്‍റ് ലോഡിറക്കാൻ എഐടിയുസി വിലക്ക്. യൂണിയനുമായി കരാറിൽ ഇല്ലാത്ത ഇനമായിട്ടും ലേബർ കാർഡുള്ള സ്ഥാപനത്തിലെ ജീവനക്കാരെ ഒക്ടോബർ മാസം മുതൽ സിപിഐ യൂണിയൻ തടയുകയാണ്. എഐടിയുസി ഭീഷണി നിലനിൽക്കെ കടയുടമയാണ് ഇപ്പോൾ ലോഡിറക്കുന്നത്. ഏതൊക്കെ സാധനങ്ങൾ യൂണിയനുകാർ ഇറക്കണം എത്ര രൂപ കൂലി നൽകണം എന്നതിലൊക്കെ മർച്ചന്‍റ് അസോസിയേഷനും യൂണിയനുമായി വ്യക്തമായ കരാർ ഉണ്ട്. പെയിന്‍റ് ഈ കരാറിൽ ഉൾപ്പെട്ടിട്ടില്ല. വർഷങ്ങളായി ഇത് സ്ഥാപനത്തിന്‍റെ അവകാശമാണ്. എന്നാൽ ഒക്ടോബർ മാസം ആയപ്പോഴേക്കും ഇപ്പോഴില്ലാത്ത അവകാശം ഉന്നയിച്ച് എഐടിയുസി ഇടഞ്ഞു.
രണ്ട് മാസമായി പെയിന്‍റ് ലോഡ് വന്നാൽ എഐടിയുസി ലോഡിംഗ് തൊഴിലാളികൾ കടക്ക് മുന്നിലെത്തും. ലേബർ കാർഡുള്ള സ്ഥാപന ജീവനക്കാരെ തടയും. ഒടുവിൽ ഉടമസ്ഥർ ഇറങ്ങി ലോഡിറക്കും .ഇവരുടെ തന്നെ മറ്റ് സ്ഥാപനങ്ങളിൽ ഐഐടിയുസി ഇപ്പോഴും ലോഡിറക്കുന്നുണ്ട്. മാസം പതിനായിരങ്ങൾ കൂലി ഇനത്തിലും വാങ്ങുന്നു. എന്നാലും പെയിന്‍റ് കടയിലെ തർക്കത്തിൽ യൂണിയൻ വിട്ടുവീഴ്ചക്കില്ല.
തൊഴിൽ ചട്ടങ്ങൾ പാലിച്ച് ലേബർ കാർഡ് ഉള്ള സ്വന്തം ജീവനക്കാരെ കൊണ്ട് പെയിന്‍റ് ലോഡിറക്കാൻ പോലീസ് സംരക്ഷണവും വ്യാപാരികൾക്കില്ല. മുതലാളി ലോഡിറക്കാൻ ഇല്ലെങ്കിൽ ലോഡ് മടങ്ങും. ചുമട് ഇറക്കാൻ അംഗീകാരമുള്ളവരുടെ തൊഴിൽ അവകാശം നിഷേധിച്ച് തൊഴിലാളി യൂണിയനും മടങ്ങും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033