ഡൽഹി: ആദ്യ രണ്ടുഘട്ടത്തിലെ പോളിങ് ശതമാനത്തിന്റെ യഥാർഥ കണക്ക് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സാമൂഹികസംഘടനാ പ്രവർത്തകർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകി. തുഷാർ ഗാന്ധി, അഡ്വ. പ്രശാന്ത് ഭൂഷൺ, ഡോ. യോഗേന്ദ്ര യാദവ്, ഡൽഹി മുൻ െലഫ്. ഗവർണർ നജീബ് ജങ്, ശബ്‌നം ഹഷ്മി, ആനി രാജ, കെ.പി. ഫാബിയാൻ, ടി.എം. കൃഷ്ണ, തീസ്ത സെതൽവാദ് തുടങ്ങിയവരടക്കം 4016 പേർ ഒപ്പുെവച്ച നിവേദനമാണ് ചൊവ്വാഴ്ച വൈകീട്ട് തിരഞ്ഞടുപ്പ് കമ്മിഷന് നൽകിയത്. ആദ്യത്തെ രണ്ടുഘട്ടം വോട്ടിങ്ങിൽ പോളിങ് ശതമാനത്തിൽ വൻതോതിൽ ദൃശ്യമാകുന്ന ഏറ്റക്കുറച്ചിലിൽ ആശങ്കയുെണ്ടന്ന് പൗരാവകാശ പ്രവർത്തകർ നിവേദനത്തിൽ പറഞ്ഞു. ആദ്യഘട്ടം വോട്ടെടുപ്പുനടന്ന ദിവസമായ ഏപ്രിൽ 19-ന് വൈകീട്ട് ഏഴുമണിക്ക് കമ്മിഷൻ പുറത്തുവിട്ട കണക്കുപ്രകാരം പോളിങ് ശതമാനം 60 ശതമാനത്തിലേറെയാണ്. എന്നാൽ, 11 ദിവസങ്ങൾക്കുശേഷം ഏപ്രിൽ 30-ന് കമ്മിഷൻ നൽകിയ കണക്കനുസരിച്ച് പോളിങ് 66.14 ശതമാനമാണ്. 6 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.