കൊച്ചി : പ്രതികാരം തീര്‍ക്കാന്‍ കിറ്റെക്‌സില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡും കൃഷി വകുപ്പും സംയുക്തമായി പരിശോന നടത്തുന്നു. സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വേട്ടയാടലിനെ തുടര്‍ന്ന് 3500 കോടിയുടെ നിക്ഷേപം മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് പുതിയ പരിശോധനയെന്നും കേരളത്തിലെ കമ്പിനി പൂട്ടിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും എംഡി സാബു എം ജേക്കബ് പറഞ്ഞു.
ഇത് പതിമൂന്നാം തവണയാണ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ കിറ്റെക്‌സില്‍ പരിശോധന നടത്തുന്നത്. കിറ്റെക്‌സില്‍ തുടര്‍ച്ചയായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പരിശോധന നടത്തി വീഴ്ച റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വ്യവസായം കേരളത്തില്‍ നിന്ന് മാറ്റുകയാണെന്ന കിറ്റെക്‌സിന്റെ തീരുമാനമുണ്ടായത്.