Wednesday, July 2, 2025 11:24 am

പിസിഒഎസ് നിയന്ത്രിക്കാൻ കുടിക്കാം ഈ മൂന്ന് പാനീയങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഇന്നത്തെ കാലത്ത് സ്ത്രീകൾക്കിടയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു ആരോ​ഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS). നിലവിൽ 20 ശതമാനം ഇന്ത്യൻ സ്ത്രീകൾ പിസിഒഎസ് പ്രശ്നം നേരിടുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഈ അവസ്ഥ പ്രത്യുത്പാദന ശേഷിയെയും ബാധിക്കുന്നു. അമിതവണ്ണം, മുടി കൊഴിച്ചിൽ, ക്രമരഹിതമായ ആർത്തവചക്രം, മുഖത്ത് രോമങ്ങൾ ഉണ്ടാവുക എന്നിവ പിസിഒഎസുമായി ബന്ധപ്പെട്ടിരിക്കുന്നു.

പിസിഒഎസിനെ നിയന്ത്രിക്കാൻ സമീകൃതവും പോഷകമ്പുഷ്ടവുമായ ഭക്ഷണക്രമം പിന്തുടരാനും പതിവായി വ്യായാമം ചെയ്യാനും ഡോക്ടർമാർ‌ നിർദേശിക്കുന്നു. ആരോഗ്യകരമായ പാനീയങ്ങൾ കുടിക്കുന്നത് പിസിഒഎസ് ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. പിസിഒഎസ് പ്രശ്നം പരിഹരിക്കാൻ കുടിക്കേണ്ട ചില പാനീയങ്ങൾ ഏതൊക്കെയാണെന്ന് അറിയാം…

ഒന്ന്
ഭക്ഷണങ്ങളിൽ നമ്മൾ ജീരകം ഉപയോ​ഗിക്കാറുണ്ട്. ആന്റി ഓക്‌സിഡന്റുകളുടെ കലവറയായ ജീരകം പിസിഒഎസിനെ നിയന്ത്രിക്കാനുള്ള നല്ലൊരു ചേരുവയാണ്. പിസിഒഎസ് അലട്ടുന്നവർ ദിവസവും ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കുക. പിസിഒഎസ് പ്രശ്നമുള്ളവർക്ക് ഇടയ്ക്കിടെ ബ്ലീഡിംഗ് ഉണ്ടാകും. അതിന് പരിഹാരമാണ് ജീരകം. ഇത് അയേണ്‍ സമ്പുഷ്ടമാണ്. മാത്രമല്ല, പിസിഒഎസ് പ്രശ്നം നേരിടുന്നവരിൽ ദഹന പ്രശ്‌നങ്ങള്‍ക്കും കോശങ്ങള്‍ക്ക് അകത്തെ ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാനും ഇതു നല്ലതാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും ഇതു നല്ലൊരു പരിഹാരമാണ്.‌‌

രണ്ട്
ഉലുവ ചർമ്മം, മുടി, ഹോർമോൺ ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു സ്പൂൺ ഉലുവ വെള്ളത്തിലിട്ട് കുതിർത്ത ശേഷം ആ ഉലുവ വെള്ളം കുടിക്കുന്നത് പിസിഒഎസ് ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനു പുറമേ, ഈ പാനീയം അണ്ഡാശയത്തെ ആരോഗ്യത്തോടെ നിലനിർത്താനും ആർത്തവം ക്യത്യമാകാനും സഹായിക്കും.

മൂന്ന്
മുരിങ്ങ ആരോ​ഗ്യത്തിന് മികച്ചതാണെന്ന് നമ്മുക്കറിയാം. ഉറങ്ങുന്നതിന് മുമ്പോ ശേഷമോ ഒരു ഗ്ലാസ്സ് മുരിങ്ങയില വെള്ളം കുടിക്കുന്നത് പിസിഒഎസ് ലക്ഷണങ്ങൾ കുറയ്ക്കാനും ചർമ്മത്തിന്റെ ആരോഗ്യത്തിനും മികച്ചൊരു പ്രതിവിധിയാണ്. ആൻഡ്രോജന്റെ അളവ് കുറയ്ക്കുന്നതിലും ആർത്തവ പ്രശ്നങ്ങൾ അകറ്റാനും ഈ പാനീയം ഫലപ്രദമാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോക്ടർ ഹാരിസിന്റേത് വിമർശിക്കേണ്ട നടപടിയെന്ന് എം വി ​ഗോവിന്ദൻ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാ​ഗം മേധാവി ‍ഡോ....

കോന്നി പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലാതായിട്ട് ഒരു മാസം

0
കോന്നി : പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലാതായിട്ട്...

മണ്ണടി പടിഞ്ഞാറ് എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമവും കലാമേളയും നടന്നു

0
മണ്ണടി : പടിഞ്ഞാറ് 238-ാംനമ്പർ എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമവും...

സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച ടി.കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

0
കോഴിക്കോട്: സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറൽ സെക്രട്ടറിയും അധ്യാപകനുമായ...