മല്ലപ്പള്ളി : ആനിക്കാട്ടിലമ്മ ശിവപാർവതിക്ഷേത്രത്തിലെ പൊങ്കാലമഹോൽസവം മാർച്ച് 6 നു കൊടിയേറി 13 ന് ആറാട്ടോട് കൂടി സമാപിക്കും. മാർച്ച് 6 ന് രാവിലെ 6 മുതൽ അഖണ്ഡനാമജപം, വൈകിട്ട് 7 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അക്കീരമൺകാളിദാസഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ത്യക്കൊടിയേറ്റ്, 8 മണിക്ക് മുൻ മിസ്സോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ തിരുവരങ്ങ് ഉൽഘാടനം ചെയ്യും. തുടർന്ന് കൊച്ചിൻ നവദർശൻ്റെ ഗാനമേള. മാർച്ച് 7 ന് വൈകിട്ട് 7 ന് ശിവപാർവതിബാലഗോകുലത്തിൻ്റെ കലാപരിപാടികൾ തുടർന്ന് തിരുവാതിര, 8 മുതൽ സ്പന്ദക്രിയേഷൻസിൻ്റെ ന്യത്തസന്ധ്യ, 9 മുതൽ സൂപ്പർ മെലഡീസ് തിരുവല്ലയുടെ കരോക്കെ ഗാനമേള.
മാർച്ച് 8 ന് വൈകിട്ട് 7 ന് ന്യത്ത നിശ രാത്രി 8.30 മുതൽ ദേവനന്ദ രാജീവും ആദിത്യസുരേഷും ചേർന്നവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ്. മാർച്ച് 9 ന് രാവിലെ 11 ന് ഉത്സവബലിദർശനം തുടർന്ന് അന്നദാനം, വൈകിട്ട് 7 ന് ഭജന, രാത്രി 8.30 മുതൽ തിരുവനന്തപുരം ആവണി ക്രിയേഷൻസിൻ്റെ ആർഷഭാരതം ബാലെ.
മാർച്ച് 10 ന് രാവിലെ 11 മുതൽ ഉത്സവ ബലിദർശനം തുടർന്ന് അന്നദാനം, രാത്രി 7 മുതൽ ത്യക്കാർത്തിക തിരുവാതിരസംഘം നെത്തല്ലൂരിൻ്റെ പിന്നൽ തിരുവാതിര, 8 മുതൽ ശ്രീ നന്ദനം ഭജൻസ് തോട്ടക്കാട് അവ്തരിപ്പിക്കുന്ന ഭജൻസ്. മാർച്ച് 11 ന് രാവിലെ 8 മുതൽ നാരായണീയപാരായണം, വൈകിട്ട് 7 ന് ശ്രീ രുദ്രാ തിരുവാതിരസംഘം മുരണിയുടെ ക്ളാസിക്കൽ ഫ്യൂഷൻ തിരുവാതിര, 7.30 മുതൽ ശ്രീ കൊച്ചുമോൻ ആനിക്കാടിൻ്റെ സംഗീതാർച്ചന, രാത്രി 10 മുതൽ കാവടിവിളക്കും കുംഭകുടവും.
മാർച്ച് 12 ന് രാവിലെ 10 മുതൽ കാവടിയാട്ടം. ഉച്ചക്ക് 1 ന് കാവടി അഭിഷേകം വൈകിട്ട് 7.30 മുതൽ തിരുമുൻപിൽ സേവ. രാത്രി 10 ന് പള്ളിവേട്ട എന്നിവയും ഉണ്ടായിരിക്കും. പൊങ്കാല ദിവസമായ മാർച്ച് 13 ന് രാവിലെ 9 ന് സിനിമാതാരം അനുശ്രീ പൊങ്കാല ഉൽഘടനം നിർവഹിക്കുകയും ആനിക്കാട്ടിലമ്മ ലോകസേവാനിധി പുരസ്കാരവും ഏറ്റുവാങ്ങുകയും ചെയ്യും. ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അക്കീരമൺ കാളിദാസഭട്ടതിരി, സാമൂഹിക പ്രവർത്തകൻ ഡോ. ഭക്തി പി ജോസഫ്, ഡോ ഗോപാൽ കെ നായർ എന്നിവർ ആശംസ പ്രസംഗം നടത്തും. 10 മുതൽ വേണുവിൻ്റെ ഗാനാർച്ചന ഉച്ചക്ക് പൊങ്കാലസദ്യ, വൈകിട്ട് 5.30 ന് കൊടിയിറക്ക് തുടർന്ന് ആറാട്ടെഴുന്നള്ളത്ത്, രാത്രി 7 മുതൽ ശ്രുതിലയം പത്തനംതിട്ടയുടെ ഭക്തിഗാനസുധ,രാത്രി 10 ന് ആറാട്ട് വരവ് 12 ന് കളമെഴുത്തും പാട്ടും തുടർന്ന് ആശുകൊട്ടി നട അടക്കും.