പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഗവി സ്വദേശിയായ ഒരാള്‍ കൂടി പിടിയില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഗവി സ്വദേശി ഈശ്വരനാണ് ഇന്ന് പിടിയിലായത്. പൊന്നമ്പലമേട്ടിലേക്ക് ആളുകളെ കയറ്റിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ഇയാള്‍ക്ക് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എന്നാല്‍ ഇയാള്‍ പൊന്നമ്പലമേട്ടിലേക്ക് പോയിരുന്നില്ല. തമിഴ്‌നാട് സ്വദേശി നാരായണന്‍ അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് സംഭവത്തില്‍ മൂഴിയാര്‍ പോലീസ് കേസെടുത്തത്. പൂജ നടത്തിയ നാരായണന്‍ ഒളിവിലാണ്.
അതേസമയം പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ് ഹൈക്കോടതി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്പലമേട്ടിലേക്ക് പ്രവേശിക്കരുതെന്ന് നിര്‍ദേശിച്ചു. പൊന്നമ്പല മേട്ടില്‍ അനധികൃത പൂജ നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദേശം. പൂജ നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പോലീസിനോട് ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു.