Thursday, July 10, 2025 10:42 am

പൊന്നാനിയില്‍ ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കോവിഡ് വ്യാപനം അതിരൂക്ഷമായ പൊന്നാനിയില്‍ ഡ്യൂട്ടി ചെയ്തിരുന്ന മലപ്പുറം സ്​റ്റേഷനിലെ പോലീസുകാരനും പടിഞ്ഞാറ്റുംമുറി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ക്കും രോഗം ​സ്​ഥിരീകരിച്ചു. അതേസമയം ഇദ്ദേഹത്തിന് മലപ്പുറം സ്​റ്റേഷനിലെ മറ്റു പോലീസുകാരുമായി സമ്പര്‍ക്കമില്ലാത്തതിനാല്‍ ആരും നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യമില്ലെന്ന്​ എസ്​.പി യു. അബ്​ദുല്‍ കരീം അറിയിച്ചു.

എന്നാല്‍ കോവിഡ്​ രൂക്ഷമാകുന്ന സാഹചര്യത്തില്‍ മതിയായ സുരക്ഷാ ക്രമീകരണ​ങ്ങളില്ലാതെ ജോലി ചെയ്യുന്നതില്‍ പോലീസുകാര്‍ക്ക്​ കടുത്ത ആശങ്കയുണ്ട്​. എ.ആര്‍ ക്യാമ്പിലെ ബസില്‍ ഡ്രൈവറായിരുന്ന ​പോലീസുകാരന്‍ ​വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പൊന്നാനിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പോലീസുകാര്‍ക്ക്​ ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നത്​ ഇദ്ദേഹമായിരുന്നു. പൊന്നാനി സ്​റ്റേഷനിലെ ​പോലീസുകാര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ ഇദ്ദേഹവും നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചത്തോടെ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന അഞ്ചു പേരെ നിരീക്ഷണത്തിലാക്കി.

അതേസമയം അടുത്ത ദിവസം മുതല്‍ എല്ലാ പോലീസ്​ സ്​റ്റേഷനുകളിലും പകുതി പേര്‍ മാത്രമായിരിക്കും ജോലിയിലുണ്ടാവുക. ഇവര്‍ സ്​റ്റേഷനുമായി ബന്ധപ്പെട്ട താമസ സൗകര്യങ്ങള്‍ തന്നെ ഉപയോഗിക്കും. ഒരാഴ്​ച ജോലി ചെയ്​തതിന്​ ശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഇവര്‍ പോകുന്ന മുറക്ക്​ അടുത്ത സംഘം ഡ്യൂട്ടിയിലെത്തുമെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും എസ്​.പി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലാ വനിതാകലാ സാഹിതി വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു

0
പന്തളം : ജില്ലാ വനിതാകലാ സാഹിതി വായന പക്ഷാചരണം പന്തളം...

എസ്.എൻ.ഡി.പി മണ്ണടി ശാഖാ മെറിറ്റ് അവാർഡ് മേള ഉദ്ഘാടനം ചെയ്തു

0
മണ്ണടി : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ 169-ാം നമ്പർ...

തെലങ്കാനയിലെ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ കാണാതായിരുന്ന എട്ട് പേർ മരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു

0
ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഫാർമസ്യൂട്ടിക്കൽസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും കാണാതായ...

മഹാരാഷ്ട്രയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അറ്റൻഡന്റും അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും...