Tuesday, May 6, 2025 6:54 am

പൂക്കോട് വെറ്റിനറി കോളേജ് : സിദ്ധാർത്ഥിൻ്റെ മരണത്തിൽ നീതി തേടി കുടുംബം രാജീവ് ചന്ദ്രശേഖറിനെ കാണാനെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സുഹൃത്തുക്കൾ ചേർന്ന് ദിവസങ്ങളോളം നടത്തിയ കൊടിയ പീഡനത്തിനൊടുവിൽ മരണപ്പെട്ട പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന ആവശ്യവുമായി സിദ്ധാർത്ഥിൻ്റെ പിതാവ് ജയപ്രകാശ് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ കാണാനെത്തി. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതായി പറയുന്നുവെങ്കിലും ഇത് സംബന്ധിച്ച തുടർ നടപടികളൊന്നും ഉണ്ടായതായി അറിവില്ലെന്ന് സിദ്ധാർത്ഥിൻ്റെ പിതാവ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തി രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അന്വേഷണം വൈകും തോറും തെളിവുകൾ നഷ്ടപ്പെടാനോ നശിപ്പിക്കപ്പെടാനോ ഉള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ലെന്ന ആശങ്കയും അദ്ദേഹം മാദ്ധ്യമങ്ങളോട് പങ്കുവെച്ചു.

കേരളത്തിലെ കോളേജ് ക്യാമ്പസുകളിൽ നടക്കുന്ന ഗുണ്ട അക്രമങ്ങളടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിദ്ധാർത്ഥിൻ്റെ മരണത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചതായി പറയുന്ന സിബിഐ അന്വേഷണം സംബന്ധിച്ച നടപടികളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. തുടക്കത്തിൽ അന്വേഷണത്തിലുണ്ടായ അലംഭാവവും പിന്നാലെ സംഭവത്തിന് ഉത്തരവാദികളായവരെന്ന പേരിൽ സസ്പെൻറ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുത്തതുമെല്ലാം ദാരുണമായ ഈ സംഭവത്തിൻ്റെ ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം വേഗത്തിലാക്കുന്നതിനുള്ള ശ്രമങ്ങൾ തൻ്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തികച്ചും ക്രൂരമായ ഈ കുറ്റകൃത്യം ചെയ്തവരെ വെറുതെ വിടുന്നത് കണ്ടു നിൽക്കില്ല. സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിന് ഏതറ്റം വരേയും മെന്ന് രാജീവ് ചന്ദ്രശേഖർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂർ പൂര ചരിത്രത്തിൽ ആദ്യമായി ഇത്തവണ മേളം കൊട്ടിക്കയറാൻ സ്ത്രീകളും

0
തൃശൂർ: തൃശൂർ പൂരത്തിന്റെ 228 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ മേളം...

ഇന്ന് തൃശ്ശൂർ പൂരം ; കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളുന്നത് തുടങ്ങി

0
തൃശ്ശൂർ : ശക്തന്റെ തട്ടകത്തിൽ ഇന്ന് പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം....

നൈനിറ്റാളില്‍ വര്‍ഗീയ സംഘര്‍ഷം ; ലൈംഗികാതിക്രമക്കേസ് പ്രതിയെ പിടികൂടിയതിന് പിന്നാലെ

0
നൈനിറ്റാള്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ...

കേന്ദ്ര സർക്കാർ സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് നിർദേശിച്ച പേരുകൾ എതിർത്ത് പ്രതിപക്ഷ നേതാവ് രാഹുൽ...

0
ദില്ലി : കേന്ദ്ര സർക്കാർ സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് നിർദേശിച്ച പേരുകൾ...