Tuesday, May 13, 2025 8:11 am

വാടകയ്‌ക്കെടുത്ത കാര്‍ മറിച്ചു വിറ്റു ; പൂമ്പാറ്റ വീണ്ടും അഴിക്കുള്ളില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍:വാടകയ്‌ക്കെടുത്ത കാര്‍ മറിച്ചു വിറ്റു വീണ്ടും പൂമ്പാറ്റ സിനി കുടുങ്ങി. വര്‍ച്ച ഉള്‍പ്പെടെ ഇരുപതോളം കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമായ ശ്രീജ എന്ന പൂമ്പാറ്റ സിനിയെ ഒല്ലൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. കാര്‍ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ മറിച്ച്‌ വിറ്റ കേസിലാണ് അറസ്റ്റ്. ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഒല്ലൂര്‍ കേശവപ്പടി സ്വദേശി ജിതിന്‍ എന്നയാളുടെ മഹീന്ദ്ര എസ്.യു.വി കാര്‍ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ മറിച്ചു വിറ്റുവെന്നതാണ് ആക്ഷേപം.

ജിതില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഒല്ലൂര്‍ സ്റ്റേഷനില്‍ മാത്രം എട്ടോളം സ്വര്‍ണ്ണ പണയ തട്ടിപ്പ് കേസുകളിലും റൗഡി ലിസ്റ്റിലും ഉള്‍പ്പെട്ട ആളാണ് സിനി. ഒല്ലൂര്‍ കൂടാതെ പുതുക്കാട്, ടൗണ്‍, ഈസ്റ്റ്, മാള എന്നീ പോലീസ് സ്റ്റേഷനുകളിലും സിനിക്കെതിരെ കേസുകളുണ്ട്. വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ച്‌ പരിസരവാസികളെ പറഞ്ഞ് പറ്റിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു അറസ്റ്റ്.

പേരുകള്‍ മാറ്റി പാറി നടക്കുന്നവളാണ് പൂമ്പാറ്റ സിനി. പോകുംവഴി സാധ്യമായിടത്തു നിന്നെല്ലാം സ്വര്‍ണവും പണവും തട്ടും. കുറച്ചു കാലം മുമ്പ് സ്വത്തുതട്ടിപ്പുകേസില്‍ സിനി ലാലുവെന്ന ‘പൂമ്പാറ്റ സിനി’ അറസ്റ്റിലാകുമ്പോള്‍ വീട്ടിലെ അടച്ചിട്ട മുറി കണ്ട പോലീസു പോലും ഞെട്ടി. പൂട്ടിയിട്ട മുറി തുറക്കാന്‍ സിനിയോടാണ് പോലീസ് ആവശ്യപ്പെട്ടത്. സിനി ആ വാതില്‍ തുറന്നതും പോലീസുകാര്‍ പോലും പേടിച്ചു. മന്ത്രവാദം നടത്തുന്ന മുറി. കൂറ്റന്‍ രൂപങ്ങള്‍. പോത്തിന്റെ തലയൊക്കെയുണ്ട്. മന്ത്രവാദമുണ്ടെന്നു കാട്ടി ഭയപ്പെടുത്താനുപയോഗിക്കുന്ന ‘ഡെക്കറേഷന്‍’.

സിനി പിടിയിലായ കേസുകളില്‍ സ്വര്‍ണമിരട്ടിപ്പ്, വിഗ്രഹമുണ്ടെന്നു പറഞ്ഞുപറ്റിക്കല്‍ തുടങ്ങി, വിശ്വാസത്തെ ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകളേറെയാണ്. കര്‍മം നടത്തി സ്വര്‍ണം ഇരട്ടിപ്പിക്കാം, ആസ്മ വന്നു മരിക്കാതിരിക്കാന്‍ കര്‍മം ചെയ്യാം… നമ്പരുകള്‍ പലതാണ്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്കുള്ള പ്രത്യേക കര്‍മത്തിന് ഒരുലക്ഷത്തിപ്പതിനായിരം രൂപയായിരുന്നത്രേ ഫീസ്. നാടാകെ ആളുകളെ പറ്റിച്ചു പലപേരില്‍ പറന്നുനടക്കുന്നതുകൊണ്ടാണ് പൂമ്പാറ്റ സിനിയെന്ന പേരു വീണതെന്നു പോലീസ് പറയുന്നു. ശ്രീജ, ശാലിനി, ഗായതി, മേഴ്‌സി എന്നിങ്ങനെ പല പേരുകളിലായിരുന്നു സിനി ആളുകളെ സമീപിച്ചിരുന്നത്. ആഡംബര കാറിലെ യാത്രയും വിലകൂടിയ വേഷവുമൊക്കെയാവുമ്പോള്‍ സ്വാഭാവികമായും ആരും സിനിയെ സംശയിച്ചിരുന്നില്ല.

നാക്ക് കൊണ്ട് ആളുകളെ വളച്ചെടുത്ത് പണം തട്ടി കോടീശ്വരിയായതാണ് പൂമ്പാറ്റ സിനി. വെറും പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള സിനിയുടെ തട്ടിപ്പില്‍ വീണത് വമ്പന്മാരാണ്. അന്തിക്കള്ള് വിറ്റാണ് സിനി ലാലു എന്ന യുവതി ആദ്യമൊക്കെ വയറ്റിപ്പിഴപ്പിന് വഴി കണ്ടെത്തിയിരുന്നത്. കള്ള് ചെത്തുകാരെ സോപ്പിട്ടാണ് തനിക്ക് വേണ്ട കള്ള് സംഘടിപ്പിക്കാറ്. പിന്നീട് ഒരു ചെത്തുകാരനുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു. ആ ബന്ധത്തിലൊരു മകളും സിനിക്കുണ്ട്. ഭര്‍ത്താവ് മരിച്ച ശേഷം ജീവിക്കാന്‍ വേണ്ടി നടത്തിയ ചെറിയ തട്ടിപ്പുകളിലൂടെയാണ് സിനി ലാലു പൂമ്പാറ്റ സിനിയായി വളര്‍ന്നത്.

തൃശൂരിലും എറണാകുളത്തുമെല്ലാമായി എണ്ണമറ്റ തട്ടിപ്പുകള്‍ നടത്തി കോടികളുണ്ടാക്കിയിട്ടുണ്ട് സിനി. റിയല്‍ എസ്റ്റേറ്റില്‍ വലിയൊരു പങ്ക് നിക്ഷേപം നടത്തിയിട്ടുണ്ട്. വന്‍കിട ഫ്‌ളാറ്റുകളിലും വില്ലകളിലുമാണ് സിനിയുടെ താമസം. വിലകൂടിയ ആഡംബര കാറില്‍ മാത്രമേ യാത്ര പതിവുള്ളൂ. മദ്യവും മയക്കുമരുന്നും കലര്‍ന്ന ജീവിതമായിരുന്നുവത്രേ സിനിയുടേത്. സിനിയുടെ കൊച്ചിയിലെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പാന്‍ ഉല്‍പ്പന്നങ്ങളുടെ വലിയൊരു ശേഖരം കണ്ടെത്തിയിരുന്നു. വില്‍പ്പനയ്ക്കുള്ളതാവും എന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍ സിനി സ്ഥിരമായി പാനും മറ്റ് ലഹരി ഉത്പന്നങ്ങളും കഴിക്കുന്നയാളാണ്. എല്ലായ്‌പ്പോഴും വായില്‍ ഹാന്‍സ് ഉണ്ടാകുമത്രേ. വെള്ളമടിയുടെ കാര്യത്തിലും ഒട്ടും മോശമല്ല. ബ്യൂട്ടിപാര്‍ലറിലെ സ്ഥിരം സന്ദര്‍ശക കൂടിയായിരുന്നു ഈ സ്ത്രീ.

തട്ടിപ്പ് പൊളിയാതിരിക്കാനും പോലീസിന്റെ പിടിയില്‍ അകപ്പെടാതിരിക്കാനും വേണ്ടി പൂമ്പാറ്റ സിനി ചാത്തന്‍ സേവ നടത്തിയിരുന്നു. ഇവര്‍ താമസിക്കുന്ന വീടുകളിലെ മുറികളില്‍ സ്വന്തമായി ചെറിയ ക്ഷേത്രം നിര്‍മ്മിക്കുകയും ചാത്തന്‍ സേവയും പൂജയും നടത്തുകയും ചെയ്യുക പതിവായിരുന്നു. ആലപ്പുഴയിലെ റിസോര്‍ട്ട് ഉടമയെ വലയിലാക്കിയ സിനി ഇയാള്‍ക്കൊപ്പം നഗ്നചിത്രങ്ങള്‍ പകര്‍ത്തി. ഈ ചിത്രം കാട്ടി സിനിയുടെ കൂട്ടാളികള്‍ ഇയാളില്‍ നിന്നും ലക്ഷങ്ങള്‍ പിടുങ്ങി. പലപ്പോഴായി കൈക്കലാക്കിയത് 50 ലക്ഷത്തോളം വരും. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു.

തൃശൂരിലെ പ്രമുഖ ജൂവലറി ഉടമയുടെ 17 ലക്ഷമാണ് ഒറ്റയടിക്ക് പൂമ്പാറ്റ സിനി തട്ടിയെടുത്തത്. എറണാകുളത്തെ ജൂവലറി ഉടമയ്ക്ക് പോയത് 95 പവന്‍ സ്വര്‍ണമാണ്. വനിതാ പോലീസ് ആണെന്നും മകളുടെ വിവാഹമാണ് എന്നും പറഞ്ഞാണ് 95 പവന്‍ സ്വര്‍ണം സിനി തട്ടിയെടുത്തത്. തൃശൂരിലെ ജൂവലറിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ് എന്ന് പറഞ്ഞ് 16 ലക്ഷത്തിന്റെ സ്വര്‍ണം തട്ടി. സാധാരണ വീട്ടമ്മമാര്‍ മുതല്‍ ജൂവലറി ഉടമകള്‍ വരെ സിനിയുടെ തട്ടിപ്പിനിരയായിരുന്നു.

സ്വര്‍ണക്കച്ചവടത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് പാലപ്പിള്ളി സ്വദേശി പൂന്തല സെയ്തലവിയില്‍ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്തത്. വിദേശത്ത് നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്ന സ്വര്‍ണം പാതിവിലയ്ക്ക് നല്‍കാമെന്നായിരുന്നു സിനിയുടെ വാഗ്ദാനം. ഇതിനു പുറമേ സെയ്തലവിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പ്രവാസി ബസ് താല്‍ക്കാലിക കരാറെഴുതി സിനി സ്വന്തമാക്കുകയും ചെയ്തു. ഇതിനുപിന്നാലെ സെയ്തലവിയുടെ പേരിലുള്ള ഭൂമിയുടെ ആധാരവും സിനി സ്വന്തമാക്കിയിരുന്നു. ചൊക്കന-പാലപ്പിള്ളി-തൃശൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന പ്രവാസി ബസ് സിനി പിന്നീട് മാറ്റക്കച്ചവടം നടത്തിയെന്നും സെയ്തലവിയുടെ പരാതിയില്‍ പറഞ്ഞിരുന്നു.

സാധാരണ വീട്ടമ്മമാരെ മുതല്‍ വന്‍കിട ജൂവലറി ഉടമകളെ വരെ കബളിപ്പിച്ച പൂമ്പാറ്റ സിനിക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ പല കേസുകളിലും സിനി അറസ്റ്റിലായിരുന്നുവെങ്കിലും ശിക്ഷിപ്പെട്ടിരുന്നില്ല. പോലീസിലെ സ്വാധീനമാണ് സിനിക്ക് രക്ഷപ്പെടാന്‍ അവസരം നല്‍കിയതെന്ന ആരോപണം സജീവമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രണ്ടുപതിറ്റാണ്ടിനിടെ ഇഡി കണ്ടുകെട്ടിയത് 1.54 ലക്ഷം കോടിരൂപയുടെ സ്വത്തുക്കൾ

0
കൊച്ചി: കള്ളപ്പണക്കേസുകളിൽ ഇഡി രണ്ടുപതിറ്റാണ്ടിനിടെ കണ്ടുകെട്ടിയത് 1.54 ലക്ഷം കോടി രൂപയുടെ...

സിബിഎസ്ഇ പരീക്ഷഫലം ഇന്ന് പ്രസിദ്ധികരിച്ചേക്കും

0
തിരുവനന്തപുരം : സിബിഎസ്ഇ പരീക്ഷഫലം ഇന്ന് പ്രസിദ്ധികരിച്ചേക്കും. 10, 12 ക്ലാസ്സുകളിലെ...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം : ഇന്ന് മഴക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്...

കെപിസിസി പുനഃസംഘടനയിൽ അതൃപ്തരായി ഒരു വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം : കെപിസിസി പുനഃസംഘടനയിൽ അതൃപ്തരായി ഒരു വിഭാഗം നേതാക്കൾ രം​ഗത്ത്....