Friday, May 16, 2025 8:55 am

പഞ്ചായത്ത് ഡിസ്‌പെൻസറിയുടെ ഗുണപരമല്ലാത്ത നടത്തിപ്പ് പാഴ്ചെലവിന് കാരണമാകുന്നു ; ഓഡിറ്റ് റിപ്പോർട്ടിൽ രൂക്ഷ വിമർശനം

For full experience, Download our mobile application:
Get it on Google Play

നാരങ്ങാനം : പഞ്ചായത്ത് ഡിസ്‌പെൻസറിയുടെ ഗുണപരമല്ലാത്ത നടത്തിപ്പ്  ലക്ഷങ്ങളുടെ പാഴ്ചെലവിന് കാരണമാകുന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ രൂക്ഷ വിമർശനം. ഓരോ വർഷവും കാൽ കോടിയോളം പൊതുഖജനാവിൽ നിന്നും ചെലവിടുമ്പോഴും ഇതിന് ആനുപാതികമായി  പൊതുജനത്തിന് ഗുണമുണ്ടാകുന്നില്ല. വിഷയത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി വൈകരുതെന്നും നിർദ്ദേശമുണ്ട്. സ്വന്തമായി അലോപ്പതി ഡിസ്‌പെൻസറി നടത്തുന്ന അപൂർവം പഞ്ചായത്തുകളിൽ ഒന്നാണ് നാരങ്ങാനം. ഇവിടെ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നത് ആരോഗ്യ വകുപ്പാണ്.

മറ്റ് 3 ജീവനക്കാർക്ക്  ശമ്പളവും അനുകൂല്യവും നൽകുന്നത് പഞ്ചായത്ത് ഫണ്ടിൽ നിന്നാണ്. ഡോക്ടർക്ക് ശമ്പളം നൽകുന്നത് ആരോഗ്യ വകുപ്പും. ആഴ്ചയിൽ 6 ദിവസം സേവനം ലഭ്യമാക്കാൻ  ഡോക്ടർ ബാധ്യസ്ഥനാണെന്നും നിലവി‍ൽ ആഴ്ചയിൽ പരിമിതമായ  ദിവസം മാത്രമാണ് ഡോക്ടറുടെ സേവനം കിട്ടുന്നതെന്നാണ് പ്രാദേശികമായി നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 94,860 രൂപയാണ് ഡോക്ടർക്ക് വേതനമായി  നിശ്ചയിച്ചിട്ടുള്ളത്. ഒരു വർഷത്തിൽ പരിമിതമായ ദിവസങ്ങളിൽ  മാത്രം പൊതുജനത്തിന് സേവനം ലഭ്യമാക്കുന്നതിനായി കാൽ കോടി രൂപയോളം പ്രതിവർഷം ചെലവിടുന്നത് ന്യായീകരിക്കാവുന്നതല്ല.

ഗുണമേന്മയുള്ള സേവനം ജനത്തിന് ലഭ്യമാകുന്നതിന് കാര്യമായ പരിഗണന പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാവണം. മികച്ച  സേവനം ലഭ്യമാകുന്നില്ലെങ്കിൽ ഈ തുക ഇതേ മേഖലയിൽ ഫലപ്രദമായി ഉപയോഗിക്കുന്നതിനെ കുറിച്ചും ജീവനക്കാരെ പുനർവിന്യസിക്കുന്നതിനെ പറ്റിയും ഭരണസമിതി വിലയിരുത്തണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. 4 പതിറ്റാണ്ട് പിന്നിട്ടിട്ടും ഡിസ്‌പെൻസറിക്ക് സ്വന്തമായി കെട്ടിടം ഒരുക്കുന്നതിനും അടിസ്ഥാന സൗകര്യം ലഭ്യമാക്കുന്നതിനും ശ്രദ്ധ ഉണ്ടാവാത്തത് ഖേദകരമാണെന്നും ഓഡിറ്റ് റിപ്പോർട്ടില്‍ വിമർശനം ഉയരുന്നു. അടിസ്ഥാന സൗകര്യം പോലുമില്ല ആരോഗ്യ വകുപ്പിന്റെ  മാനദണ്ഡങ്ങൾ ലംഘിക്കുന്ന സാഹചര്യം  ഉണ്ടായിട്ടും ഇക്കാര്യത്തിൽ യാതൊരു ഇടപെടലും പഞ്ചായത്ത് നടത്തിയിട്ടില്ല.

പൊതുമേഖലയിൽ മറ്റ് ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്നതിനാലാണ് പൊതുജനങ്ങളിൽ നിന്ന് ഡിസ്‌പെൻസറിയെ കുറിച്ച് വലിയ പരാതികൾ ഉയരാത്തത് എന്നും റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്. ഡിസ്‌പെൻസറിയിലെ അടിസ്ഥാന സൗകര്യങ്ങളും പരിതാപകരമാണെന്നും പഴയ തടി അലമാരകളിൽ സുരക്ഷിതമല്ലാതെയാണ് മരുന്നുകൾ സൂക്ഷിച്ചിട്ടുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. രോഗികൾക്ക് വിശ്രമിക്കുന്നതിനോ ഇരിക്കുന്നതിനോ പോലും സൗകര്യങ്ങൾ ഇല്ല. സ്ഥാപനത്തിന്റെ നടത്തിപ്പിന്‍റെ മേൽനോട്ടം വഹിക്കുന്നതിന്  നിർബന്ധമായും ഉണ്ടാവേണ്ട ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയും ഇല്ല.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവാവിനെ ബന്ധു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട : പത്തനംതിട്ട വടശ്ശേരിക്കര പള്ളിക്കമുരുപ്പിൽ യുവാവിനെ ബന്ധു വീടിനുള്ളിൽ മരിച്ച...

മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാദം തള്ളി എഐസിസി

0
തിരുവനന്തപുരം : മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാദം തള്ളി...

വൈദ്യുതി കണക്ഷൻ നൽകുന്നതിന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി ഓവർസിയർ അറസ്റ്റിൽ

0
മുട്ടിൽ: വൈദ്യുതി കണക്ഷൻ നൽകുന്നതിന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി ഓവർസിയർ അറസ്റ്റിൽ....

പാലക്കാട് ഒറ്റമുറി വീടിനകത്തുന്നിന്ന് നായയെ കടിച്ചെടുത്ത് പുലി ; തലനാരിഴയ്ക്കു രക്ഷപ്പെട്ട് കുടുംബം

0
പാലക്കാട്: രാത്രി ഉറങ്ങി കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടടുത്ത് നിന്ന് നായയെ കടിച്ചെടുത്ത്...