റാന്നി : ഇടപ്പാവൂർ ഭഗവതി ക്ഷേത്രത്തിലെ പൂരം ഉത്സവം ഇന്നു മുതൽ 11 വരെ നടക്കും. പ്രസിദ്ധമായ അൻപൊലി സ്വീകരണവും രാത്രി പൂരവും ഏപ്രിൽ 10ന് നടക്കും. രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 7.30ന് സോപാന സംഗീതാർച്ചന, 9ന് കലവറ നിറയ്ക്കൽ, 10ന് നാരായണീയ പാരായണം, 7.30ന് നൃത്തനൃത്യങ്ങൾ, 9ന് തിരുവാതിര, 9.30ന് വിളക്കിനെഴുന്നള്ളത്ത് എന്നിവയുണ്ടാകും. തുടർന്നുള്ള ദിവസങ്ങളിൽ 5.30ന് ഗണപതിഹോമം, 6ന് വിശേഷാൽ പൂജകൾ, തുടർന്ന് ലളിതാ സഹസ്രനാമജപം, 11ന് പ്രസാദമൂട്ട്, ഉച്ചപ്പാട്ട്, 2ന് നാരായണീയ പാരായണം, 9.30ന് വിളക്കിനെഴുന്നള്ളത്ത് എന്നിവയുണ്ടാകും. ഏപ്രിൽ 3ന് 7ന് പടേനി, 8ന് ഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് ദേവിയെ നാരായണമംഗലം ഇല്ലത്തേക്കു എഴുന്നള്ളിക്കും. തുടർന്ന് നിറപറ, അൻപൊലി സ്വീകരണം, 10ന് മഠത്തിൽ വരവ്, എതിരേൽപ്, 10.30ന് കാവിൽ തിരുനടയിൽ അൻപൊലി സ്വീകരണം, 2ന് നാരായണീയപാരായണം, 5.30ന് കീക്കൊഴൂർ ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലേക്ക് എതിരേൽപ്, 6.45ന് ഇടപ്പാവൂർ ക്ഷേത്രത്തിലേക്ക് എതിരേൽപ്, 8ന് സേവ എന്നിവ നടക്കും.
തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 9.45ന് അൻപൊലി എതിരേൽപും അൻപൊലി, പറ സ്വീകരണവും ഉണ്ടാകും. ഏപ്രിൽ 4ന് വൈകിട്ട് 7.30ന് ഭരതനാട്യം, തിരുവാതിര, ഏപ്രിൽ 5ന് 7.30ന് കൈകൊട്ടിക്കളി, 8ന് കലാപരിപാടികൾ, ഏപ്രിൽ 6ന് വൈകിട്ട് 7.30ന് നൃത്തനൃത്യങ്ങൾ, ഏപ്രിൽ 7ന് വൈകിട്ട് 7.30ന് ഗോകുലസന്ധ്യ, ഏപ്രിൽ 8ന് വൈകിട്ട് 7.30ന് വിവിധ കലാപരിപാടികൾ, തിരുവാതിര, ഏപ്രിൽ 9ന് വൈകിട്ട് 7.30 ന് നൃത്തനൃത്യങ്ങൾ, തിരുവാതിര, കളരിപ്പയറ്റ് എന്നിവ നടക്കും. ഏപ്രിൽ 10ന് 6ന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നവകം, ശ്രീഭൂതബലി, 7.30ന് പഞ്ചാരിമേളം, ചെണ്ടമേളം, പഞ്ചവാദ്യം, നാദസ്വരം, വേല കളി, പമ്പമേളം, കരകം, തെയ്യം എന്നിവ നടത്തും. 8.30ന് പകൽ പൂരം ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായൺ എംഎൽഎ ആദ്യ അൻപൊലി സമർപ്പിക്കും. 9.30ന് പ്രസിദ്ധമായ അൻപൊലി എഴുന്നള്ളത്ത്, 11ന് മഹാപ്രസാദമൂട്ട്, 5.30ന് പേരൂർ മഹാദേവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, 7ന് രാത്രി പൂരം, തുടർന്ന് പേരൂർ ക്ഷേത്രത്തിൽ നിന്ന് എതിരേൽ പ്, 11ന് ഗാനമേള, 3ന് ആറാട്ട്. എഴുന്നള്ളത്ത്, ഏപ്രിൽ 11ന് വൈകിട്ട് 7.30ന് ഭജന, 9.30ന് നായാട്ടുവിളി, ശാസ്താംകളം പാട്ട് എന്നിവയോടെ സമാപിക്കും.