മല്ലപ്പള്ളി : ചാലാപ്പള്ളി വലിയകുന്നം അന്നപൂർണേശ്വരി ക്ഷേത്രത്തിൽ പൂരം ഉത്സവത്തിന് കൊടിയേറി. തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. ഉത്സവം 13ന് സമാപിക്കും. ഇന്ന് 8നും 5നും പറ, അൻപൊലി സമർപ്പണം, 7ന് വീരനാട്യം, 8ന് നൃത്തനൃത്യങ്ങൾ. നാളെ 8നും 5നും പറ, അൻപൊലി സമർപ്പണം, 8.30ന് ദേവീമാഹാത്മ്യം,6.45ന് പുഷ്പാഭിഷേകം,7ന് ശലഭോത്സവം, 8.30ന് സിനിമാറ്റിക് നാടകം. 9ന് 8നും 5.30നും പറ,അൻപൊലി സമർപ്പണം, 9.30ന് ഉത്സവബലി വിളക്കുവയ്പ്, 11.30ന് ഉത്സവബലി ദർശനം, 12.30ന് അന്നദാനം, 7ന് തിരുവാതിര, 8ന് നൃത്തനാടകം. 10ന് നാരായണീയ പാരായണം 5ന് വെള്ളയിൽ കരയിലേക്ക് എഴുന്നെള്ളത്ത്, 6ന് വെള്ളയിൽ സ്കൂൾ ജംഗ്ഷനിൽ നിന്ന് ക്ഷേത്രത്തിലേക്ക് എതിരേൽപ്. തുടർന്ന് പുഷ്പാഭിഷേകം, ദീപാരാധന, ശ്രൂഭൂതബലി. 7ന് യോഗാപ്രദർശനം, 7.30ന് നൃത്തനൃത്യങ്ങൾ.
11ന് 8ന് പറ, അൻപൊലി സമർപ്പണം, 8.30ന് ഭാഗവതപാരായണം, 3.30ന് കൊറ്റനാട് ക്ഷേത്രത്തിലേക്ക് എഴുന്നെള്ളത്ത് , 6.30ന് ചാലപ്പള്ളി കാണിക്കമണ്ഡപത്തിങ്കൽ നിന്ന് ക്ഷേത്രത്തിലേക്ക് എതിരേൽപ്, തുടർന്ന് ദീപാരാധ, ശ്രീഭൂതബലി. 7ന് വീരനാട്യം, 8ന് നൃത്തകലാസന്ധ്യ. 12ന് 8ന് പറ, അൻപൊലി സമർപ്പണം, 4.30ന് കാഴ്ചശ്രീബലി, 5.30ന് കൊട്ടിപ്പാടി സേവ, 9ന് ഗാനസന്ധ്യ,11ന് പള്ളിവേട്ട. മൂലസ്ഥാനം ഭദ്രകാളി കാവിൽ 8.30ന് ഭാഗവതപാരായണം, 7ന് കളമെഴുത്തുംപാട്ടും, 8.30ന് ഗുരുതിയും നടക്കും. 13ന് 7ന് അഷ്ടാഭിഷേഖം, ഗണപതിഹോമം, ഉഷഃപൂജ, 7.30ന് പുഷ്പാഭിഷേകം, 8ന് ഭാഗവതപാരായണം, പറ, അൻപൊലി സമർപ്പണം, 10.30ന് സോപാനസംഗീതാർച്ചന, 11ന് പിറന്നാൾ സദ്യ, 3.30ന് കൊടിയിറക്ക്, ആറാട്ട് എഴുന്നെള്ളത്ത്, 7.30ന് ശ്രീമൂലസ്ഥാനത്തിങ്കൽ ആറാട്ട് സ്വീകരണം, തുടർന്ന് ക്ഷേത്രത്തിൽ വലിയകാണിക്ക, തിരുമുൻപിൽ പറ, അൻപൊലി, അകത്തെഴുന്നള്ളത്ത്, ദീപാരാധ, 10ന് പാട്ടോലം കലാപ്രകടനവും നടക്കും.