Monday, July 7, 2025 5:11 pm

‘രാജ്യമൊട്ടാകെ ആഘോഷിക്കുന്ന പൂരമാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് ക്രിമിനൽ ഗൂഢാലോചന കാരണം തകരാറിലായത്’ : വിഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: രാജ്യമൊട്ടാകെ ആഘോഷിക്കുന്ന പൂരമാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് ക്രിമിനൽ ഗൂഢാലോചന കാരണം തകരാറിലായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂരത്തിന് 3 ദിവസം മുൻപ് പോലീസ് യോഗം ചേർന്നപ്പോൾ ആരോപണ വിധേയനായ കമ്മിഷ്ണർ പൂരം നടത്തിക്കാൻ ഒരു പ്ലാൻ കൊണ്ട് വന്നു. ആ യോഗം നിയന്ത്രിച്ച ഡിജിപി പ്ലാൻ നിരസിച്ചു. പൂരം നടത്താനുള്ളല്ല, പൂരം കലാക്കാനുള്ള പ്ലാൻ ആണ് എഡിജിപി കൊണ്ട് വന്നതെന്നും വിഡി സതീശൻ പറഞ്ഞു. അന്ന് വരെയുള്ള പോലീസിനെയല്ല നമ്മൾ പൂരം ദിവസം കണ്ടത്. പ്രധാന എൻട്രൻസുകൾ എല്ലാം 9 മണിക്ക് അടച്ചു. പൂര പ്രേമികൾക്കെതിരെ ക്രൂരമായി ലാത്തി ചാർജ് നടത്തി. ആളുകളെ പ്രേരിപ്പിക്കാൻ തെറി പറഞ്ഞു. ആനയ്ക്ക് പട്ട കൊണ്ട് വന്നവരെ തടഞ്ഞു. ഇതൊക്കെ പൂരം കലക്കൽ പ്ലാൻ ആയിരുന്നു. രണ്ടു മന്ത്രിമാരെ തടഞ്ഞു നിർത്തി. കെ മുരളീധരനും സുനിൽകുമാറും അവുടെ ഉണ്ടായിരുന്നു. അവരെയും തടഞ്ഞു. ആ സമയത്താണ് 4 മണിക്ക് മന്ത്രിമാരെ തടഞ്ഞ പോലീസ് സേവാഭാരതി ആംബുലൻസിൽ ബിജെപി സ്ഥാനാർത്ഥിയെ കടത്തി വിട്ടത്.

മന്ത്രിമാർക്ക് കൊടുക്കേണ്ട എസ്കോർട് ബിജെപി സ്ഥാനാർഥിക്കും വത്സൻ തില്ലങ്കേരിക്കും നൽകി. അടുത്ത ദിവസം വന്നാൽ വ്യാഖ്യാനം കമ്മീഷ്ണർ അഴിഞ്ഞാടി എന്നായിരുന്നു. കമ്മിഷണർ ആണ് പൂരം കലക്കിയതെന്ന് സർക്കാർ പറഞ്ഞപ്പോൾ, പൊലീസിന്റെ തലപ്പത്തിരുന്ന എഡിജിപി ഒരു വക മിണ്ടിയില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യൻ ഉറക്കത്തിൽ അല്ലായിരുന്നല്ലോ?. രാവിലെ 11 മുതൽ പിറ്റേന്ന് 3 മണി വരെ പോലീസ് അഴിഞ്ഞാടി പൂരം കലക്കിയത് മുഖ്യൻ അറിഞ്ഞില്ല എന്ന് പറയുന്നത് അന്തം കമ്മികളെങ്കിലും വിശ്വസിക്കുമോ?. അജിത് കുമാർ അങ്കിളിനെ വിളിച്ച് അറിയിച്ചു കാണുമല്ലോ പൂരം കലങ്ങി എന്ന്?. പൂരം കലങ്ങുമ്പോൾ ഉണ്ടാകുന്ന ഹൈന്ദവ വികാരം വിജയകരമായി പരീക്ഷിച്ചു ബിജെപി സ്ഥാനാർത്ഥിയെ ജയിപ്പിച്ചു. നട്ടെല്ലുള്ള കളക്ടർ ബിജെപി സ്ഥാനാർഥിയെ പിറ്റേ ദിവസം മീറ്റിങ് ന് ക്ഷണിച്ചില്ല. ആദ്യം ആർഎസ് എസ് നേതാവിനെ കണ്ടില്ല എന്ന് പറഞ്ഞു. പിന്നീട് കണ്ടെന്നു. ഇപ്പോൾ ചോദിക്കുന്നു കണ്ടാൽ എന്നതാണെന്ന്. പിണറായി വിജയൻ ഇപ്പോൾ ഉരുണ്ടു കളിക്കുകയാണ്.

അജിത്കുമാറിനെതിരെ ഒരു ചെറുവിരൽ പോലും അനക്കുന്നില്ല. തുടർച്ചയായി മുഖ്യന്റെ ദൂതനായി. പിന്നീടും റാം മാധവിനെയും കണ്ടു. ഞങ്ങളെ ഉപദ്രവിക്കരുത് എന്ന ഉറപ്പിന് വേണ്ടിയാണ് സിപിഎം- ആർഎസ്എസുകാരെ തുടരെ തുടരെ കാണുന്നത്. സിപിഎമ്മും ആർഎസ്എസ് ഉം തമ്മിൽ അവിഹിത ബാന്ധവമുണ്ട്. പൂരം കലക്കാൻ മുഖ്യന്റെ അസൈമെന്റുമായാണ് എഡിജിപി വന്നത്. ഞങ്ങൾ പറഞ്ഞത് തന്നെ ഭരണപക്ഷ എംഎൽഎയും പറഞ്ഞു. എത്ര കേസുകളാണ് എഡിജിപിയുടെ പേരിലുള്ളത്?.എന്നിട്ടും പിണറായി വിജയൻ അജിത് കുമാറിനെ തൊട്ടിട്ടില്ല. കാരണം മുഖ്യന്റെ ദൂതനാണ് അജിത്കുമാറെന്നും വിഡി സതീശൻ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം ; രക്ഷാപ്രവർത്തനം ദുഷ്‌കരം

0
കോന്നി: പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണ്  അപകടം...

1444 കോടി രൂപ കേന്ദ്ര സ‍ർക്കാർ നൽകാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ പദ്ധതി പ്രകാരം 1444 കോടി രൂപ കേന്ദ്ര...

കോന്നി പൈനാമൺ പാറമട അപകടം ; മരണം രണ്ടായി – രക്ഷാപ്രവർത്തനം ദുഷ്കരം

0
കോന്നി : കോന്നി ചെങ്കളത്ത് പാറമടയിൽ പാറ ഇടിഞ്ഞു വീണ...

ചായക്കടയില്‍ കയറി യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍

0
തിരുവനന്തപുരം: ചായക്കടയില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍. ആലപ്പുഴ സ്വദേശി...