പത്തനംതിട്ട : പൂഴിക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂളിനെ ഹൈടെക് സ്‌കൂളാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ മുടക്കി നിര്‍മിച്ച പൂഴിക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാ അനാച്ഛാദനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസരംഗം തകര്‍ന്ന നിലയില്‍ നിന്നും ശക്തിപ്പെടുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായി. അടൂര്‍ മണ്ഡലത്തിലും അതിന്റെ മാറ്റങ്ങള്‍ ഉണ്ടായി. പൂഴിക്കാട് സ്‌കൂളിന് സ്‌കൂള്‍ ബസ് അനുവദിക്കാന്‍ സാധിച്ചു. പൂഴിക്കാട് സ്‌കൂള്‍ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. പൂന്തോട്ടം, ഡൈനിങ് ഹാള്‍ എന്നിവയൊക്കെ ആവശ്യമുണ്ട്. ഇത്തരം ആവശ്യങ്ങള്‍ക്കൊക്കെ ജനങ്ങളുടെ പിന്തുണ വേണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ് അധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ യു. രമ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് ജോണ്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, പൊതുമരാമത്ത് ചെയര്‍പേഴ്‌സണ്‍ രാധ വിജയകുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീന, പന്തളം നഗരസഭ കൗണ്‍സിലര്‍മാരായ മഞ്ജുഷ സുമേഷ്, സൂര്യ എസ് നായര്‍, ഉഷ മധു, എസ്. അരുണ്‍, പന്തളം മഹേഷ്, തിരുവല്ല ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി. വേണുഗോപാല്‍, പന്തളം എഇഒ സെയ്ഫുദീന്‍ മുസലിയാര്‍, പന്തളം ബിപിസി കെ.ജി. പ്രകാശ് കുമാര്‍, പന്തളം നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയര്‍ എസ്.എസ്. ബിനില്‍കുമാര്‍, കൈറ്റ് ഐ റ്റി കോ-ഓര്‍ഡിനേറ്റര്‍ താരാചന്ദ്രന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.