കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശത്തിനെതിരെയാണ് അപ്പീല്‍. ഒരോ പരാതിയിലും ഓരോ എഫ്‌ഐആര്‍ എന്ന നിര്‍ദേശം അന്വേഷണം സങ്കീര്‍ണമാക്കുമെന്നും അത് പ്രായോഗികമല്ലെന്നുമാണ് കണികചന്‍ സിബിഐ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
കേസുകളുടെ എണ്ണക്കൂടുതല്‍ സിബി ഉദ്യോഗസ്ഥരുടെ എണ്ണം കുറവും കേസില്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും സിബിഐ അപ്പീലില്‍ വ്യകതമാക്കിയിട്ടുണ്ട്. ഏകദേശം 1300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് പോപ്പുലര്‍ ഫിനാന്‍സ് കേസില്‍ നടന്നിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യ പ്രതി റോയ് തോമസ് ഡാനിയലും ഹര്‍ജി നല്‍കിയിട്ടുണ്ട്.