Friday, June 28, 2024 12:03 am

പോപ്പുലര്‍ കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ; അഞ്ചു ദിവസത്തിനകം ബഡ്സ് റൂള്‍സ് പ്രസിദ്ധീകരിക്കണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കേരള ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം സംസ്ഥാന സര്‍ക്കാരിന്. അഞ്ചു ദിവസത്തിനകം ബഡ്സ് റൂള്‍സ് പ്രസിദ്ധീകരിക്കണമെന്നും ഇക്കാര്യം കോടതിയെ രേഖാമൂലം അറിയിക്കണമെന്നും കേരള ഹൈക്കോടതിയുടെ അന്ത്യശാസനം. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (പി.ജി.ഐ.എ) നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റീസ് പി.സോമരാജന്റെ ബഞ്ച് സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. നിക്ഷേപകര്‍ക്ക് വേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്‌ വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ റ്റി.കെ എന്നിവര്‍ കോടതിയില്‍ ഹാജരായി.

പോപ്പുലര്‍ നിക്ഷേപ തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പി.ജി.ഐ.എ യുടെ ഹര്‍ജി പരിഗണിച്ചതും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതും ജസ്റ്റീസ് പി.സോമരാജന്റെ ബെഞ്ചാണ്. ഇന്ത്യയില്‍ നിലവിലുള്ള ബഡ്സ് നിയമം കേരളത്തില്‍ നടപ്പിലാക്കുന്നതിന് പ്രത്യേക കോടതികള്‍ രൂപീകരിക്കണമെന്നും കേന്ദ്ര നിയമത്തില്‍ പറയുന്ന പ്രകാരം സംസ്ഥാനത്ത് ബഡ്സ് നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്‌ പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും ജസ്റ്റീസ് പി.സോമരാജന്റെ ബഞ്ച് ഉത്തരവിട്ടിരുന്നു. ബഡ്സ് കോടതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ബഡ്സ് റൂള്‍സ് സര്‍ക്കാര്‍ ഫ്രെയിം ചെയ്തിരുന്നില്ല. കോടതി ഉത്തരവുകള്‍ നടപ്പിലാക്കാതെ സര്‍ക്കാര്‍ തുടരെ വീഴ്ച വരുത്തുകയായിരുന്നു. ഇതിനെതിരെ പി.ജി.ഐ.എ കേരള ഹൈക്കോടതിയില്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് ഇന്ന് പരിഗണിച്ചത്.

കഴിഞ്ഞ അവധിക്ക് കോടതി ആവശ്യപ്പെട്ട പ്രകാരം ഇന്ന് സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. കോടതി നിര്‍ദ്ദേശിച്ച പ്രകാരം ബഡ്സ് റൂള്‍സ് ഫ്രെയിം ചെയ്തിട്ടുണ്ടെന്നും ഇത് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു അംഗീകാരത്തിന്റെ ആവശ്യം നിലവില്‍ ഇല്ലെന്നും ബഡ്സ് ആക്ട് സെക്ഷന്‍ 38 പ്രകാരം നിയമങ്ങള്‍ അതാത് സംസ്ഥാനങ്ങളാണ് ചിട്ടപ്പെടുത്തേണ്ടതെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുക എന്ന നടപടി മാത്രമേയുള്ളൂവെന്നും നിക്ഷേപകര്‍ക്ക് വേണ്ടി ഹാജരായ അഡ്വ.രാജേഷ് കുമാര്‍ റ്റി.കെ ശക്തമായി വാദിച്ചു. സംസ്ഥാനങ്ങള്‍ നിയമം ചിട്ടപ്പെടുത്തുന്ന അവസരത്തില്‍ എന്തെങ്കിലും സംശയമോ സഹായമോ ആവശ്യമുണ്ടെങ്കില്‍ മാത്രം കേന്ദ്രസര്‍ക്കാരിനെ ബന്ധപ്പെടാമെന്നും കേന്ദ്ര ബഡ്സ് നിയമത്തില്‍ പറയുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് വിവിധ കോടതികളുടെ മുന്‍ വിധിന്യായങ്ങള്‍ അദ്ദേഹം കോടതിയില്‍ ഹാജരാക്കി.

സര്‍ക്കാര്‍ മനപൂര്‍വ്വം വീഴ്ച വരുത്തുകയാണെന്നും തട്ടിപ്പിനിരയായ നിക്ഷേപകര്‍ ഓരോന്നായി ആത്മഹത്യ ചെയ്യുകയാണെന്നും കോടതിയുടെ നടപടികളില്‍ മാത്രമാണ് നിക്ഷേപകര്‍ ആശ്വാസം കണ്ടെത്തുന്നതെന്നും അഡ്വ. രാജേഷ് കുമാര്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് കോടതി കര്‍ശന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കിയത്. അഞ്ചു ദിവസത്തിനകം ബഡ്സ് റൂള്‍സ് ഫ്രെയിം ചെയ്ത് പ്രസിദ്ധീകരിക്കണമെന്നും ഇക്കാര്യം കോടതിയെ രേഖാമൂലം അറിയിക്കണമെന്നും വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടികളുമായി മുമ്പോട്ടു പോകുമെന്നും കോടതി വ്യക്തമാക്കി.

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പറവൂരിൽ കാറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് എംഡിഎംഎ ; 3 പേർ അറസ്റ്റിൽ

0
കൊച്ചി : വടക്കൻ പറവൂരിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. കാറിൽ ഒളിപ്പിച്ച...

സർക്കാർ ഉദ്യോ​ഗസ്ഥരെ ബലിയാടാക്കി, ആഭ്യന്തര വകുപ്പറിയാതെ ഉദ്യോ​ഗസ്ഥർക്ക് ഇതൊന്നും ചെയ്യാനാവില്ല : കെകെ രമ

0
തിരുവനന്തപുരം: ടിപി വധക്കേസിലെ പ്രതികളെ വെറുതെ വിടാനുള്ള സർക്കാർ തീരുമാനത്തിൽ ഉദ്യോ​ഗസ്ഥരെ...

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ മാല പൊട്ടിച്ചു കടന്നു കളഞ്ഞ നാടോടി സ്ത്രീ പിടിയിൽ

0
തിരുവല്ലം: തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് വന്ന സ്ത്രീയുടെ മാല പൊട്ടിച്ചു...

ടി. പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തി ; ഉദ്യോഗസ്ഥരെ സസ്പെന്റ്...

0
തിരുവനന്തപുരം : ടി.പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തിയെന്ന...