ന്യുഡല്‍ഹി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം വൈകുന്നതിനെതിരെ നിക്ഷേപകര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നല്‍കി. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി (പി.ജി.ഐ.എ) ന്യൂട്ടന്‍സ് ലോ അഭിഭാഷക ഗ്രൂപ്പ് ആണ് കേന്ദ്ര മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി നിവേദനം നല്‍കിയത്.
പോപ്പുലര്‍ തട്ടിപ്പ് കേസ് സി.ബി.ഐക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. കേസ് ഏറ്റെടുക്കണമെന്ന് കേരള ഹൈക്കോടതിയും പറഞ്ഞിരുന്നു. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു നീക്കവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് നിക്ഷേപകര്‍ക്കുവേണ്ടി സുപ്രീം കോടതി അഭിഭാഷകന്‍ മനോജ് വി.ജോര്‍ജ്ജിന്റെ നേത്രുത്വത്തിലുള്ള സംഘം കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയത്. എത്രയുംവേഗം സി.ബി.ഐ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.