കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകര്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകള്‍ ഉടമകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.
ഈ സാഹചര്യത്തില്‍ പോപ്പുലര്‍ ഫിനാന്‍സ് കമ്പനി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരണം. 275 ബ്രാഞ്ചുകളിലെ ലോക്കറില്‍ അവശേഷിക്കുന്ന സ്വര്‍ണ്ണവും പണവും രേഖകളും കടത്താന്‍ സാധ്യതയുണ്ടെന്നും ഇവ സംരക്ഷിക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് ഇന്ന് കോടതിയെ അറിയിക്കും.