പത്തനംതിട്ട : പോപ്പുലർ ഗ്രുപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികളായ റോയ് ഡാനിയേൽ, ഭാര്യ പ്രഭ, മക്കളായ റിനു , റീബ എന്നിവരെ കോടതി പതിനാലാം തീയതി വരെ പോലീസ് കസ്റ്റഡിയിലേക്ക് വിട്ടു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം കോന്നിയില്‍ നിന്നും അട്ടക്കുളങ്ങര സബ് ജയിലിലേക്ക് തിരിച്ചു.
ഉടമ റോയി ഡാനിയേൽ ഇപ്പോൾ മാവേലിക്കര സബ് ജയിലിലും ഭാര്യ പ്രഭയും രണ്ടു പെൺമക്കളും അട്ടകുളങ്ങര സബ് ജയിലിലുമാണ് കഴിയുന്നത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ സാമ്പത്തിക തട്ടിപ്പിന്റെ വ്യാപ്തി അറിയാൻ സാധിക്കു എന്ന അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉച്ചയോടെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലേക്ക് വിട്ടത് . തുടർന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങി അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ തിരുവനന്തപുരത്തേക്ക് തിരിച്ചു . നാലു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ഒന്നിച്ച് തെളിവെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം .
ഇന്ന് വൈകുന്നേരത്തോടെ ഇവരെ കോന്നിയിൽ എത്തിച്ച് തെളിവെടുക്കാനാണ് പോലീസ് തീരുമാനിച്ചിരുന്നത്, എങ്കിലും ഇവരെ കസ്റ്റഡിയിൽ വാങ്ങി എത്തുമ്പോൾ രാത്രി വൈകും എന്നതിനാൽ ഇന്ന് ഇവരെ കസ്റ്റഡിയിൽ വാങ്ങി നാളെ തെളിവെടുക്കാനാണ് പോലീസിന്റെ നീക്കം നിലവിൽ രണ്ടായിരം കോടി രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയത് എന്നാണ് അന്വേഷണ സംഘം പറയുന്നത് . എന്നാൽ നിരവധിപേരുടെ പരാതികൾ ലഭിക്കാനുള്ളതിനാൽ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വർദ്ധിക്കുമെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
https://www.facebook.com/mediapta/videos/352287355905298/