ഹൈദരാബാദ്: 200 ഓളം പേര്‍ക്ക് ആയുധ പരിശീലനം നല്‍കിയെന്നതിന്റെ പേരില്‍ മൂന്ന് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ നിസാമാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഷെയ്ഖ് അബ്ദുള്ള, മുഹമ്മദ് ഇമ്രാന്‍, മുഹമ്മദ് അബ്ദുള്‍ മൊബീന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഗൂഢാലോചന, രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് നിസാമാബാദ് പോലീസ് കമ്മീഷണര്‍ കെ.ആര്‍ നാഗരാജു പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട മുസ്ലീം യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കാന്‍ അറസ്റ്റിലായവര്‍ ഒരു കദീര്‍ എന്നയാളെ ഏര്‍പ്പാടാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കദീറിന് വീട് വെക്കാനുള്ള സഹായവും ആറ് ലക്ഷം രൂപയുമാണ് ഇതിനായി അറസ്റ്റിലായവര്‍ ഓഫര്‍ ചെയ്തിരുന്നത്.തെലങ്കാനയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിവരമുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിരീക്ഷിച്ച് വരികയായിരുന്നു. 200 ഓളം ആളുകള്‍ക്ക് ആയുധ പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.