Saturday, July 5, 2025 4:26 pm

പോപ്പുലര്‍ ഫിനാന്‍സ് – ഏറ്റെടുക്കാന്‍ വന്നവരുടെ ലക്‌ഷ്യം മതപരിവര്‍ത്തനമോ ?

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ നിക്ഷേപ തട്ടിപ്പില്‍ ഇരയായവരെ പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനത്തിനും നീക്കം. അടച്ചുപൂട്ടിയ പോപ്പുലര്‍ ഫിനാന്‍സ് ഏറ്റെടുക്കാമെന്നും നിക്ഷേപകര്‍ക്ക് പണം മടക്കിനല്കാമെന്നും വാഗ്ദാനം ചെയ്തുകൊണ്ട് രംഗത്തെത്തിയ ചിലരുടെ നീക്കം ഇത്തരത്തിലാണെന്നു സംശയിക്കുന്നു. വാട്സ് ആപ്പ് ഗ്രൂപ്പുകളിലെ നിക്ഷേപകര്‍ ശ്രവിക്കുന്നത് പോപ്പുലര്‍ ഏറ്റെടുക്കാന്‍ തയ്യാറായി വന്ന ദാനിയേല്‍ വര്‍ഗീസിന്റെ പ്രഭാഷണങ്ങളും പ്രാര്‍ഥനകളുമാണ്. എന്നാല്‍ കമ്പിനി എന്ന് ഏറ്റെടുക്കുമെന്നോ എപ്പോള്‍ പണം തിരികെ നല്‍കുമെന്നോ ഇദ്ദേഹം പറഞ്ഞില്ല.

തന്റെ കയ്യില്‍ പണമില്ലെന്നും എന്നാല്‍ ഈ പദ്ധതിക്കുവേണ്ടി പണംമുടക്കാന്‍ വിദേശത്തുള്ള ചിലര്‍ തയ്യാറാണെന്നും ദാനിയേല്‍ വര്‍ഗീസും ഇദ്ദേഹത്തെ നിക്ഷേപകരുടെ ഇടയില്‍ അവതരിപ്പിച്ച കോട്ടയം സ്വദേശിയും പലപ്പോഴും പറയുന്നുണ്ടായിരുന്നു. പോപ്പുലര്‍ നിക്ഷേപ തട്ടിപ്പില്‍ ഇരയായവരെ ചേര്‍ത്തുനിര്‍ത്തി പ്രത്യേക സഭയുണ്ടാക്കുവാനും ഇതിന്റെ പേരില്‍ വിദേശത്തുനിന്നും പണം സ്വീകരിക്കാനാണെന്നും വിവിധ കോണുകളില്‍ നിന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ചില ഹൈന്ദവ വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയതോടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലെ പ്രാര്‍ഥനകള്‍ക്കും  പ്രഭാഷണങ്ങള്‍ക്കും താല്‍ക്കാലിക വിരാമം കുറിക്കുകയായിരുന്നു. ഇതോടെയാണ് പോപ്പുലര്‍ ഫിനാന്‍സ് ഏറ്റെടുക്കല്‍ നാടകത്തില്‍ നിന്നും ഇവര്‍ പിന്‍മാറിയതെന്ന് കരുതുന്നു.

 

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ

0
ന്യൂയോർക്ക്: നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ. ബെൽജിയൻ...

റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ അന്തർദ്ദേശീയ സഹകരണ ദിനം ഉദ്ഘാടനം ചെയ്തു

0
റാന്നി : റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ...

ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ദില്ലി: ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദില്ലി...

വിദ്യാര്‍ത്ഥികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ

0
റാന്നി : കുട്ടികളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കണ്ട് അഡ്വ....