കൊച്ചി : തുണിയുടെ മറവില്‍ 700 കോടി കടത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി ഡിആര്‍ഐ. കോഴിക്കോട് ഡിആര്‍ഐ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിന് പുറമേ 400 കോടി കടത്തിയ മറ്റൊരു കേസും ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്. തിരുപ്പതി തുണി വാങ്ങി കൊണ്ടുപോകുന്നതിന്റെ മറവിലാണ് കണ്ടെയ്‌നര്‍ ലോറിയില്‍ 700 കോടി കടത്തിയത്. ഈ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം ഉപയോഗിച്ചുവെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
ഡിആര്‍ഐ ആണ് കേസ് അന്വേഷിക്കുന്നതെങ്കിലും എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളും കേസില്‍ അന്വേഷണം നടത്തുന്നുണ്ടെന്നാണ് സൂചന. കണ്ടെയ്‌നറില്‍ കടത്തിയ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള മുതിര്‍ന്ന ഇ ഡി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.