ഡൽഹി: ഹ്രസ്വകാല സൈനിക നിയമനപദ്ധതിയായ അഗ്നിപഥിൽ പരിഷ്കാരങ്ങൾ നടപ്പാക്കാൻ ആലോചന. അടിസ്ഥാനപരമായ ചില മാറ്റങ്ങൾക്ക് സേന കേന്ദ്രസർക്കാരിനോട് നിർദേശിച്ചേക്കും. പദ്ധതി പൂർണമായും ഒഴിവാക്കാതെ പരിഷ്കരിച്ച് നിലനിർത്താനാണ് ആലോചന. ഇക്കാര്യത്തിൽ സേനകൾക്കുള്ളിൽ ചർച്ച നടക്കുന്നതായി സൂചനയുണ്ട്. നാലുവർഷ നിയമനത്തിനുശേഷം 25 ശതമാനം അഗ്നിവീറുകളെ സേനയിലേക്കെടുക്കുന്നതിനുപകരം 50 ശതമാനംപേരെ ഉൾപ്പെടുത്തുന്നതാണ് പ്രധാന പരിഗണനകളിലൊന്ന്. അപേക്ഷിക്കാനുള്ള പ്രായപരിധി 21-ൽനിന്ന് 23 ആയി ഉയർത്തുന്നതും ചർച്ചയിലുണ്ടെന്നാണ് വിവരം. ബിരുദധാരികൾക്കും അപേക്ഷിക്കാൻ വഴിയൊരുക്കുന്നതാകും നീക്കം. ലോക്‌സഭയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തോടെ അഗ്നിപഥ് പദ്ധതി വീണ്ടും വിവാദവിഷയമായിരിക്കുകയാണ്. പദ്ധതി ഒഴിവാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അഗ്നിവീറുകൾ കൊല്ലപ്പെട്ടാൽ മറ്റു സൈനികർക്കുള്ള ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നും അത് പക്ഷപാതപരമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.