കൊല്ലം : കൊല്ലത്ത് പി.സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുത്. ചെങ്ങന്നൂരിൽ പാർട്ടിയെ തകർത്തയാളിനെ ഒഴിവാക്കണം. ബിന്ദു കൃഷ്ണയാണ് കൊല്ലത്തെ അനുയോജ്യ സ്ഥാനാർഥി എന്നും പോസ്റ്ററിൽ പറയുന്നു. കഴക്കൂട്ടത്ത് ഡോ എസ്.എസ് ലാലിനെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിന് എതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
ദേശാടനക്കിളിയെ കൊല്ലത്ത് കെട്ടിയിറക്കരുത് ; പി.സി വിഷ്ണുനാഥിനെതിരെ പോസ്റ്റര്‍ പ്രതിഷേധം
RECENT NEWS
Advertisment