തിരുവനന്തപുരം : സംസ്ഥാനത്ത് കൊടുംചൂടിന് പിന്നാലെ ദിവസേനയുള്ള വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു. തിങ്കളാഴ്ച 10.02 കോടി യൂണിറ്റാണ് വേണ്ടിവന്നത്. മാര്‍ച്ചില്‍ത്തന്നെ ഇത്രയധികം വൈദ്യുതി വേണ്ടിവരുന്നത് ചരിത്രത്തിലാദ്യം ആണ്. ഇതോടെ വൈദ്യുതിബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിട്ടുണ്ട്. സ്ഥിതി വിലയിരുത്താന്‍ ബുധനാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. വൈദ്യുതി ഉപഭോഗത്തിലെ സര്‍വകാല റെക്കോഡ് കഴിഞ്ഞവര്‍ഷം ഏപ്രില്‍ 19-നായിരുന്നു.
അന്ന് 10.3 കോടി യൂണിറ്റാണ് എരിഞ്ഞത്. ഇതില്‍ 7.88 കോടിയും കേരളത്തിനുപുറത്തുനിന്ന് വാങ്ങിയതാണ്. മിക്കജില്ലകളിലും ചൂട് ഇപ്പോള്‍ ശരാശരിയില്‍നിന്ന് രണ്ടുമുതല്‍ നാലു ഡിഗ്രിവരെ കൂടുതലാണ്. എയര്‍കണ്ടീഷണറുകളും ഇ-വാഹനങ്ങളും പെരുകിയതാണ് വൈദ്യതി ഉപഭോഗംകൂടാന്‍ കാരണം.