Saturday, April 26, 2025 5:26 pm

സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ല : അശോകൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സിനിമയിലേക്ക് എല്ലാവർക്കും ഭയമില്ലാതെ കടന്നുവരാനാകണമെന്നും ഡബ്ല്യുസിസിയുമായി എഎംഎംഎ യോജിച്ചുപോകണമെന്നും നടൻ അശോകൻ. സിനിമയിലുള്ള എല്ലാ സംഘടനകളും ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തോന്നിയിട്ടില്ലെന്ന് പറഞ്ഞ നടൻ താൻ കേട്ടിട്ടുള്ള അഡ്ജസ്റ്റ്മെന്റ് അഭിനയിക്കാനുള്ള ഡേറ്റിനെക്കുറിച്ചുള്ള അഡ്ജസ്റ്റുമെന്റിന്റെ കാര്യമാണെന്നും കൂട്ടിച്ചേർത്തു. ഇതൊക്കെ കേട്ടിരിക്കാൻ വലിയ പ്രയാസമുണ്ട്. നിയമപരമായി നടക്കട്ടെ. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് എനിക്ക് ഫീൽ ചെയ്തിട്ടില്ല. ഞാൻ കേട്ടിട്ടുള്ള അഡ്ജസ്റ്റ്മെന്റ് അഭിനയിക്കാനുള്ള ഡേറ്റിനെക്കുറിച്ചുള്ള അഡ്ജസ്റ്റുമെന്റിന്റെ കാര്യമാണ്. വാർത്തകൾ കേൾക്കുന്നതല്ലാതെ മറ്റൊന്നും എനിക്കറിയില്ല. ഇപ്പോൾ കാരവാൻ വന്നശേഷം സൗകര്യങ്ങളൊക്കെ ഉണ്ട്. മുന്നത്തെക്കാൾ ബെറ്റർ ആണിപ്പോൾ. പണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. വസ്ത്രം മാറാനൊക്കെ സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇപ്പോൾ ആ സ്ഥിതി മാറി. സ്ത്രീകൾക്കെതിരായ അവഗണനയും പ്രശ്നങ്ങളും മോശം തന്നെയാണ്.

എല്ലാവ‍ർക്കും സംരക്ഷണം വേണം. അഭിനയ താൽപര്യങ്ങളുമായി കഴിവുള്ള ഒരുപാടുപേർ മുന്നോട്ട് വരുന്നുണ്ട്. സിനിമയിലുള്ള എല്ലാ സംഘടനകളും ഒന്നിച്ചുനിൽക്കണം. പരിഹാരം വേണം. ശുദ്ധികലശം ആവശ്യമാണ്. സിനിമയിലേക്ക് എല്ലാവർക്കും ഭയമില്ലാതെ കടന്നുവരാനാകണം. ഡബ്ല്യുസിസിയുമായി എഎംഎംഎ യോജിച്ചുപോകണം. തെറ്റുണ്ടെങ്കിൽ തുറന്നുപറഞ്ഞ് പരിഹാരമുണ്ടാക്കണം. അതേസമയം, നടൻ സിദ്ദിഖിനും സംവിധായകൻ രഞ്ജിത്തിനും എതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം തുടർ നടപടി സ്വീകരിക്കും. സിനിമാ മേഖലയിലെ ഉന്നതരെ കുറിച്ച് ഉയർന്ന ലൈംഗികാരോപണങ്ങൾ സർക്കാരിനെയും പ്രതിരോധിത്തിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴ കനക്കുമെന്ന്...

ആനക്കൂട്ടിൽ അപകടത്തെ തുടർന്ന് നാലുവയസുകാരൻ മരിച്ച സംഭവം ; വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ...

0
പത്തനംതിട്ട : ഇക്കോ ടൂറിസം കേന്ദ്രമായ കോന്നി ആനക്കൂട്ടിൽ അപകടത്തെ തുടർന്ന്...

സ്ത്രീത്വത്തെ അപമാനിച്ച കേസിൽ സന്തോഷ് വർക്കി റിമാൻഡിൽ

0
എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി റിമാൻഡിൽ....

ഇറാനിയൻ തുറമുഖ ന​ഗരമായ ബന്ദർ അബ്ബാസിൽ സ്ഫോടനം ; നിരവധി പേർക്ക് പരിക്ക്

0
തെഹ്‌റാൻ: ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ഷഹീദ് റജായി തുറമുഖത്ത്...