പ്രമാടം : വൈദ്യുതി മുടക്കം പതിവായതോടെ ക്ഷേമപെൻഷൻ ഉപഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗും പ്രതിസന്ധിയിലായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും നൂറുകണക്കിന് വയോജനങ്ങളാണ്സാമൂഹിക സുരക്ഷാ പെൻഷൻ വാർഷിക മസ്റ്ററിംഗിനായി വിവിധ അക്ഷയ കേന്ദ്രങ്ങളിൽ എത്തിയത്. ഉപഭോക്താക്കളിൽ ഭൂരിഭാഗവും ശാരീരിക അവശതകൾ അനുഭവിക്കുന്നവരാണ്. ഇവർ ഓട്ടോറിക്ഷയും മറ്റും വിളിച്ചാണ് എത്തുന്നത്. പരസഹായം തേടുന്നവരും നിരവധിയാണ്. ഭൂരിഭാഗം അക്ഷയ കേന്ദ്രങ്ങളിലും വൈദ്യുതി ലഭ്യമാക്കുന്നതിന് ബഥൽ സംവിധാനങ്ങളില്ല. മണിക്കൂറുകൾ വൈകിയാണ് പലപ്പോഴും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്നത്. മരങ്ങൾ കടപുഴകി വീണും ചില്ലകൾ തട്ടിയുമാണ് പ്രധാനമായും വൈദ്യുതി മുടങ്ങുന്നതെന്നും ഇതിന് അടിയന്തിര പരിഹാരം കാണാൻ സാദ്ധ്യമാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.