പത്തനംതിട്ട : കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ യൂണിറ്റ് കോവിഡ് 19 പ്രതിരോധ നടപടികളില്‍ ജനങ്ങളെ സഹായിക്കുന്നതിനായി നൂറ് പി.പി.ഇ കിറ്റുകള്‍ സംഭാവന ചെയ്തു. കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ജെ ഹരികുമാറില്‍ നിന്നും മന്ത്രി കെ രാജു പി.പി.ഇ കിറ്റ് ഏറ്റുവാങ്ങി.
എം എല്‍ എ മാരായ രാജു എബ്രഹാം, മാത്യു ടി തോമസ്, വീണാ ജോര്‍ജ്, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.എന്‍.ശ്രീകുമാര്‍, ജില്ലാ പ്രസിഡന്റ് കെ.ഹരികുമാര്‍, സെക്രട്ടറി രാജന്‍ സി ബോസ്, ട്രഷറര്‍ ബിനു ജേക്കബ് നൈനാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ പി.പി.ഇ കിറ്റുകള്‍ സംഭാവന ചെയ്തു
RECENT NEWS
Advertisment