Saturday, July 5, 2025 11:13 am

വയര്‍ കുറയ്ക്കാന്‍ ദിവസവും ഈ കാര്യങ്ങള്‍ ശീലിയ്ക്കാം

For full experience, Download our mobile application:
Get it on Google Play

ശരീരഭാരം വളരെ പെട്ടെന്ന് എങ്ങനെ കുറയ്ക്കാം എന്നതാണ് മിക്കവരും ചിന്തിയ്ക്കുന്നത്. ഇതിനായി ഏത് പരീക്ഷണവും നടത്തുന്നവരും ഉണ്ട്. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ ഭക്ഷണ കാര്യങ്ങളില്‍ കോംപ്രമൈസ് ചെയ്‌തേ പറ്റൂ. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കണം. ശരിയായ പോഷകങ്ങള്‍ കഴിച്ചു കൊണ്ട് വേണം ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍. വയറ്റില്‍ വന്നടിയുന്ന കൊഴുപ്പ് വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. മറ്റേത് ശരീരഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരമാണ് ഈ കൊഴുപ്പ്. ലിവര്‍ ഉള്‍പ്പെടെയുള്ള അവയവങ്ങളെ തകരാറിലാക്കാന്‍ കഴിയുന്ന ഒന്നാണിത്. തടി കുറയ്ക്കാന്‍ എളുപ്പവഴികള്‍, അപകടകരമായ വഴികള്‍ പരീക്ഷിയ്ക്കുന്നവര്‍ ധാരാളമുണ്ട്. ഇതെല്ലാം ഏറെ ദോഷം വരുത്തുന്നതാണ്. ഇത്തരം വഴികള്‍ അല്ലാതെ തന്നെ നാം നിത്യവും ചെയ്യുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചില ശീലങ്ങള്‍ പാലിച്ചാല്‍ വയര്‍ കുറയ്ക്കാന്‍ സാധിയ്ക്കും.

* യോഗ – ഭക്ഷണം കഴിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം. നല്ലതുപോലെ ചവച്ചരച്ച് കഴിയ്ക്കണം. ഇത് പെട്ടെന്ന് വയര്‍ നിറയാന്‍ സഹായിക്കും. ഭക്ഷണം കഴിച്ച സംതൃപ്തി നമുക്ക് അനുഭവപ്പെടും. ഇതുപോലെ സ്ട്രെസ് കുറയ്ക്കുക. സ്ട്രെസ് കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദനം കൂട്ടും. ഇത് അമിതമായ തടിയ്ക്ക് കാരണമാകും. വിശപ്പു കൂട്ടും. തൈറോയ്ഡ് പോലുള്ള പല ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ക്കും സ്ട്രെസ് ഇടയാക്കും. സ്ട്രെസ് കുറയ്ക്കാനുള്ള മെഡിറ്റേഷന്‍, യോഗ, ഡീപ് ബ്രീത്തിംഗ് വ്യായാമങ്ങള്‍ ശീലമാക്കുക. മനസിന് റിലാക്സേഷന്‍ നല്‍കുന്ന പാട്ടു കേള്‍ക്കുക പോലുളള ഹോബികള്‍ ചെയ്ത് സ്ട്രെസില്‍ നിന്നും മോചനം നേടാം. ഇതെല്ലാം നിത്യവും പാലിയ്ക്കുകയെന്നതും പ്രധാനമാണ്. ഇതല്ലാതെ അല്‍പനാള്‍ ചെയ്ത് പിന്നീട് പഴയ പടിയായാല്‍ ഗുണം ലഭിയ്ക്കില്ല. ഇത്തരം വഴികള്‍ വയര്‍ കുറയ്ക്കാന്‍ മാത്രമല്ല ആരോഗ്യകരമായ ജീവിതത്തിന്റെ ആരോഗ്യശീലങ്ങളുടെ ഭാഗം കൂടിയാണ്.
* വെളളം – ധാരാളം വെളളം കുടിയ്ക്കുക. ആരോഗ്യകരമായ പാനീയങ്ങളായ കരിക്കിന്‍ വെള്ളം, നാരങ്ങാവെള്ളം, ജീരകവെള്ളം എന്നിവയും കുടിയ്ക്കുക. ഇത് ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താനും കൊഴുപ്പ് കളയാനും സഹായിക്കുന്നു. വിശപ്പ് കുറയ്ക്കാനും വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. വെള്ളത്തില്‍ ഫ്രൂട്സ് മുറിച്ചിട്ട് ഈ വെളളം കുടിയ്ക്കാം. ഹെര്‍ബല്‍ ടീ കുടിയ്ക്കാം. ഇതെല്ലാം തടിയും വയറും കുറയ്ക്കാന്‍ നല്ലതാണ്. ആരോഗ്യത്തിനും ഇതെല്ലാം ഏറെ ഗുണകരമാണ്. ശരീരത്തിലെ കൊഴുപ്പും ടോക്സിനുകളുമെല്ലാം കളയാന്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

* വ്യായാമം – ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും രക്തപ്രവാഹം നല്‍കുന്ന രീതിയിലെ വ്യായാമം ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. നടപ്പു കൊണ്ടുമാത്രം കാര്യമില്ലെന്നര്‍ത്ഥം. വ്യായാമം ചെയ്യുമ്പോള്‍ വിശപ്പ് നിയന്ത്രണത്തിന് സഹായിക്കുന്ന ചില എന്‍സൈമുകളും ഹോര്‍മോണുകളും ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുക. ഇത് കൊഴുപ്പ് നീക്കാനും ഒപ്പം ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്. 150 മിനിറ്റ് മോഡറേറ്റര്‍ ലെവല്‍ വ്യായാമവും 75 മിനിറ്റ് കഠിനമായ വ്യായാമമുറകളും ആഴ്ചയില്‍ ചെയ്യുക. ഇതുപോലെ വെയ്റ്റ് ലിഫ്റ്റിംഗ് ഗുണം നല്‍കും. ഇത് മസില്‍ ഉറപ്പിനും കലോറി നീക്കാനും മികച്ചതാണ്. സ്‌ക്വാറ്റ്സ്, ഡെഡ്ലിഫ്റ്റ്സ്, ബെഞ്ച് പ്രസസ്, റോസ്, ഓവര്‍ ഹെഡ് പ്രസസ് തുടങ്ങിയ വ്യായാമങ്ങള്‍ ചെയ്യാം. ഇത് വയറ്റിലെ കൊഴുപ്പ് കളയാന്‍ ഏറെ നല്ലതാണ്. നീന്തുന്നത് പോലുള്ളത് നല്ലതാണ്.
* മുട്ട – ശരീരത്തിലെ കൊഴുപ്പ് കളയുന്ന പ്രക്രിയയായ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ പ്രാതല്‍ ഏറെ പ്രധാനമാണ്. പലതും തിരക്കിലും മറ്റും പ്രാതല്‍ ഒഴിവാക്കുന്നവരാണ്. ഇത് തടി കൂടാനുളള പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ്. പ്രാതല്‍ കഴിയ്ക്കാതിരുന്നാല്‍ ശരീരം കൊഴുപ്പ് സംഭരിച്ച് വെയ്ക്കും. മാത്രമല്ല പിന്നീട് വിശപ്പേറി നാം അമിതമായ കഴിയ്ക്കാനും ഇത് ഇടയാക്കും. ആരോഗ്യകരമായ പ്രാതല്‍ എന്നതും പ്രധാനമാണ്. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവയെല്ലാം പ്രാതലില്‍ വേണം. മുട്ട, തൈര്, റാഗി, ഓട്സ്, ഫ്രൂട്സ്, ഡ്രൈ നട്സ്, ചെറുപയര്‍, കടല എന്നിവയെല്ലാം ആരോഗ്യകരമായ പ്രാതലില്‍ പെടുന്നു. മധുരം, ഉപ്പ് കുറയ്ക്കുക.പ്രോട്ടീന്‍, ഫൈബര്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.ഡയെറ്ററി ഫൈബര്‍ 25 ശതമാനം ഉള്‍പ്പെടുത്തുക. ഇത് പ്രധാനമായും സസ്യാഹാരത്തില്‍ നിന്നും ലഭിയ്ക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോക്‌സോ കേസില്‍ പ്രതിയായ യുവാവ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ പിടിയില്‍

0
കോഴിക്കോട് : പോക്‌സോ കേസില്‍ പ്രതിയായ യുവാവ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ...

വനമഹോത്സവം ; പടയണിപ്പാറ – കോമള വിലാസം എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ്...

0
ചിറ്റാർ : ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലുള്ള കൊടുമുടി - കാരികയം...

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി

0
മൂന്നാ‌ർ: പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. മൂന്നാർ മാട്ടുപ്പെട്ടിയിൽ ആണ്...