Saturday, May 10, 2025 8:09 pm

ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ പിണറായിക്ക് പുകഴ്ത്തൽ, കോൺഗ്രസിൽ വിമർശനം, വിവാദം, ഒടുവിൽ ചാണ്ടി ഉമ്മന്റെ മറുപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതിന്‍റെ പേരില്‍ കോൺഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചാണ്ടി ഉമ്മന്‍. തന്നെ കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ച ഉമ്മന്‍ചാണ്ടിയുടെ അതേ പാതയിലാണ് താനെന്നാണ് ചാണ്ടിയുടെ പക്ഷം.
ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ സഹായങ്ങള്‍ എടുത്തു പറഞ്ഞായിരുന്നു ചാണ്ടി ഉമ്മന്‍ അനുസ്മരണ വേദിയിൽ പ്രസംഗിച്ചത്. പാര്‍ട്ടി നേതൃത്വത്തിന് മതിപ്പില്ലാഞ്ഞിട്ടും തുടര്‍ച്ചയായി രണ്ടാമതും അനുസ്മരണ ചടങ്ങിന് പിണറായിയെ ക്ഷണിച്ചതും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്കിടയാക്കിയിരുന്നു. വിമർശനങ്ങളോട് പ്രതികരിച്ച ചാണ്ടി ഉമ്മൻ, പറഞ്ഞത് വ്യക്തിപരമായ കാര്യമാണെന്നും അതൊരു രാഷ്ട്രീയവേദിയായിരുന്നില്ലെന്നും മറുപടി നൽകി.

അതേസമയം യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെല്ലിന്‍റെ അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയതില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് പങ്കുണ്ടോയെന്ന ചോദ്യത്തിന് ചാണ്ടി ഉമ്മന്‍ മറുപടി നല്‍കിയില്ല. ഔട്ട്റീച്ച് സെല്ലിന്‍റെ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റിയ ശേഷമാണ് അറിഞ്ഞതെന്ന് ചാണ്ടി വിശദീകരിച്ചു. സോളാര്‍ ആരോപണ സമയത്ത് കുടുംബം ഒറ്റപ്പെട്ടുപോയെന്ന ഉമ്മന്‍ചാണ്ടിയുടെ ഭാര്യയുടെ പ്രസ്താവനക്ക് രമേശ് ചെന്നിത്തല മറുപടി നല്‍കി. ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് ഒറ്റപ്പെടുത്തിയിട്ടില്ലെന്നും ആരോപണ കാലത്ത് അദ്ദേഹത്തിനൊപ്പം ഉറച്ചുനില്‍ക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല വിശദീകരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിന്ധു നദീതട കരാർ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നിലപാടുകൾ ഇന്ത്യ തുടരും

0
ദില്ലി: പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണയായെങ്കിലും പഹൽ​ഗാം ആക്രമണത്തെ തുടർന്ന് സ്വീകരിച്ച കടുത്ത...

അത്തിക്കയം പാലം നിർമ്മാണം വൈകിപ്പിച്ച കരാറുകാരനെ പ്രവൃത്തിയിൽ നിന്നും ഒഴിവാക്കിയതായി അഡ്വ. പ്രമോദ് നാരായൺ...

0
റാന്നി: അത്തിക്കയം പാലം നിർമ്മാണം വൈകിപ്പിച്ച കരാറുകാരനെ പ്രവൃത്തിയിൽ നിന്നും ഒഴിവാക്കിയതായി...

ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ

0
ദില്ലി: ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ. പാക്...

സൈന്യം വെടിനിർത്തൽ പിന്തുടരുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രാലയം

0
ദില്ലി: സൈന്യം വെടിനിർത്തൽ പിന്തുടരുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രാലയം. പഹൽഗാമിലെ...