റാന്നി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി റാന്നി മണ്ഡലത്തിലെ ബൂത്തു തല പ്രവർത്തകരുടെ യോഗം മുൻ കേന്ദ്രമന്ത്രിയും കേരളത്തിൻ്റെ പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ ഉദ്ഘാടനം ചെയ്തു. ഈ വരുന്ന ലോക്സാഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ എല്ലാം മേഖലയിൽ നിന്നും വോട്ടുകൾ ബി ജെ പി ക്ക് കിട്ടുകയും ബിജെപി വിജയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ലോക്സാഭാ മണ്ഡലത്തിൽ കിട്ടുന്ന വോട്ടുകളിൽ 40% ക്രിസ്ത്യൻ വോട്ടുകൾ ബിജെപി നേടുമെന്നുള്ളതിനാൽ യുഡിഎഫും എൽ ഡി എഫും പരിഭ്രാന്തിയിലാണ്.
കോവിഡ് കാലത്ത് വിദേശ രാജ്യങ്ങൾ പലതും കോവിഡ് വാക്സിന് 2000, 3000, രൂപക്ക് കൊടുത്തപ്പോൾ ഇന്ത്യയിൽ മുഴുവൻ ജനങ്ങൾക്കും ഇത് സൗജന്യമായാണ് നല്കിയത്. കേരളം നമ്പർ വൺ എന്ന് പിണറായി പറയുന്നത് അക്രമത്തിലും അഴിമതിയിലുമാണ്. കഴിഞ്ഞ ദിവസമാണ് ഒരു യുവഡോക്ടർ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അടുത്ത നമ്പർ വൺ മദ്യക്കച്ചവടത്തിലും ലോട്ടറി വില്പനയിലുമാണ്. സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് തുടങ്ങി സമസ്ഥ മേഖലകളിലും കേരളം ഇത്തരത്തിലാണ് ഒന്നാമത്. കേരളത്തിൽ സ്ത്രീകൾക്ക് ജീവിക്കാൻ പറ്റാത്തവസ്ഥയാണ്. കോൺഗ്രസാണങ്കിൽ നേതാക്കളുടെ അഭാവത്തിലാണ്. അവർ രക്ഷപെടാൻ ശ്രമിക്കുമ്പോൾ എങ്ങനാണ് ജനങ്ങളെ രക്ഷിക്കുന്നത്. കേരളത്തിലും മറിച്ചല്ല കോൺഗ്രസിൻ്റ അവസ്ഥ.
സമ്മേളനത്തിൽ റാന്നി നിയോജകമണ്ഡലത്തിന്റെ പ്രഭാരി പി.ആർ.ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി സുധീർ, സംഘടന പ്രസിഡൻ്റ് ഗണേശ്, ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.എ സൂരജ്.ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ലാ സെക്രട്ടറി ഷൈൻ ജി കുറുപ്പ്, ജില്ലാ ട്രഷർ ഗോപാലകൃഷ്ണൻ കർത്താ, സംസ്ഥാന കൗൺസിൽ അംഗം എം.അയ്യപ്പൻ കുട്ടി,അനോജ് കുമാർ റാന്നി, അയിരൂർ മണ്ഡലം പ്രസിഡൻ്റ് സിനുപണിക്കർ, മണ്ഡലം ജനറൽ സെക്രട്ടറി, അരുൺ അനുരുദ്ധൻ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033