കൊല്ലം : കൊല്ലത്ത് ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ദമ്പതികളും അയല്‍വാസിയും ആണ് ഷോക്കേറ്റ് മരിച്ചത്. കൊല്ലം പ്രാക്കുളത്താണ് സംഭവം. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ദമ്പതികളായ സന്തോഷ്, റംല, അയല്‍വാസി ശ്യാംകുമാര്‍ എന്നിവരാണ് മരിച്ചത്.
ആദ്യം ഷോക്കേറ്റത് റംലയ്ക്കാണ്. റംലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിനും ശ്യാംകുമാറിനും ഷോക്കേല്‍ക്കുന്നത്. കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച്
ഉടന്‍ തന്നെ മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസും കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വൈദ്യുതാഘാതം വീട്ടിലെ സര്‍വീസ് വയറില്‍ നിന്നുമേറ്റതാകാമെന്നാണ് പോലീസിന്റെ നിഗമനം. കൊല്ലത്ത് നിന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജീവനക്കാരും ഫോറന്‍സിക് ഉദ്യോഗസ്ഥരും പോലീസ് അറിയിച്ചതനുസരിച്ച് ഇന്ന് രാവിലെ വീട്ടിലെത്തി തെളിവെടുപ്പും അന്വേഷണവും നടത്തി.