ആലപ്പുഴ : ചേർത്തല ചെങ്ങണ്ടപ്പാലത്തിൽ നിന്നും യുവാവ് പുഴയിലേയ്ക്ക് ചാടി. ഇയാളെ കാണാതായതിന് പിന്നാലെ തെരച്ചിൽ ആരംഭിച്ചു. ഹേമന്ത് എന്നയാളെയാണ് കാണാതായത്. പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്. തൈക്കാട്ട്ശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിൽ മിലന്തി ഭവനിൽ പുരുഷോത്തമന്റെ മകനാണ് കാണാതായ ഹേമന്ത്. ഇദ്ദേഹത്തിന് 36 വയസാണ്. രാവിലെ ഒൻപത് മണിയോടെ ബൈക്കിൽ പാലത്തിലെത്തിയ ഇയാൾ ബൈക്ക് നിർത്തിവെച്ച ശേഷം താഴേക്ക് ചാടുകയായിരുന്നു.
ഇതിനിടെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പ്രമാടം സ്വദേശി വർഗീസ് ജോണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 42 വയസായിരുന്നു. ഇയാളെ രണ്ട് ദിവസമായി കാണാനില്ലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.