പത്തനംതിട്ട : സ്ത്രീധന നിരോധന നിയമത്തിൽ കാലികമായ മാറ്റം വരുത്തണം എന്ന് പ്രമോദ് നാരായൺ എംഎൽഎ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് നേരെ വർദ്ധിച്ചുവരുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ ‘സ്ത്രീ മുറവിളിക്ക് ഒരു അറുതി, എന്ന മുദ്രാവാക്യവുമായി പത്തനംതിട്ട സിവിൽ സ്റ്റേഷനു മുമ്പില്‍ നടത്തിയ സാംസ്കാരിക സായാഹ്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ സാമൂഹിക അവബോധം രൂപപ്പെടുത്തിയെടുക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്കാര വേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ, സംസ്കാര വേദി സംസ്ഥാന സെക്രട്ടറി അഡ്വ മനോജ് മാത്യു, ജില്ലാ പ്രസിഡന്റ് ഡോ. അലക്സ് മാത്യു, ജില്ലാ സെക്രട്ടറി അഡ്വ. സിദ്ധാർത്ഥൻ ഇടക്കാട്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മാത്യു നൈനാൻ, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ഏ.ജി തോമസ്, മാത്യു മരോട്ടിമുട്ടിൽ, ജേക്കബ്, സംസ്കാര വേദി നിയോജക മണ്ഡലം പ്രസിഡണ്ട്മാരായ സോമൻ താമര ചാലിൽ തിരുവല്ല, ജോസ് പാത്രമാക്കൽ റാന്നി, സുനിൽ ആനപ്പാറക്കൽ ആറന്മുള, അതീഷ് എം നായർ അടൂർ, വനിതാ കോൺഗ്രസ് നേതാക്കന്മാരായ സുമ കണ്ണങ്കര, ശോഭന എൻ.എസ്, ലതാ ചെറിയാൻ എന്നിവരും പങ്കെടുത്തു.