റാന്നി: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി വിഭാവനം ചെയ്ത പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് പ്രമോദ് നാരായണൻ എംഎൽഎ. റാന്നി മണ്ഡലത്തിൽ പട്ടികജാതി പട്ടികവർഗ പാവങ്ങളുടെയും ഉന്നതികളുടെയും വികസന പ്രവർത്തനങ്ങൾക്കായി അംബേദ്കർ ഗ്രാമം അംബേദ്കർ സെറ്റിൽമെൻറ് കോർപ്പസ് ഫണ്ടുകൾ എന്നിവ ചിലവഴിച്ച് നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുവാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രവർത്തികളുടെ അവലോകന സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഏജൻസികളുടെയും യോഗത്തിലാണ് എംഎൽഎ നിർദ്ദേശം നൽകിയത്.
അട്ടത്തോട് ഉന്നതിയിൽ പട്ടികജാതി പട്ടികവർ ഭാഗങ്ങൾക്കായി രണ്ടു രൂപയുടെ പ്രവർത്തികൾ ഈ മാസം ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. അടിച്ചുപുഴ ഉന്നതയിൽ നടന്ന വരുന്ന പദ്ധതികൾ ഒരുമാസത്തിനകം പൂർത്തീകരിക്കാൻ സാധിക്കുമെന്നും അറിയിക്കുന്നു. പണിക്കപ്പെടാൻ മലമ്പാറ ഉന്നതികളുടെ പൂർത്തീകരണം വേഗത്തിൽ പൂർത്തിയാക്കുവാൻ എംഎൽഎ നിർദ്ദേശിച്ചു. ചൊള്ളന നാവയൽ കുസുമം എന്നിവിടങ്ങളിൽ നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിയുടെ എസ്റ്റിമേറ്റ് അതിവേഗം തയ്യാറാക്കി നൽകുവാൻ നിർദ്ദേശം നൽകി.